‘എന്റെ ആരാധകർ സുശാന്തിന്റെ കുടുംബത്തിനാെപ്പം നിൽക്കൂ’; പ്രതികരിച്ച് സൽമാൻ

salman-sushant
SHARE

സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യ വലിയ ബഹളങ്ങൾക്കാണ് തുടക്കമിടുന്നത്. ഇതിലേക്ക് ബോളിവുഡ് സൂപ്പർ താരങ്ങളുടെ പേരുകളും വന്നതോടെ ആരാധകരും ചേരി തിരിഞ്ഞ് പോരാടുകയാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നിവർക്കെതിരെ പരാതി കൊടുത്തത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ സൽമാൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ പിന്തുണച്ച് എത്തിയിരുന്നു.

വാക്കുകൾ കൊണ്ടുള്ള പോരാട്ടങ്ങൾ പരിധി വിട്ടതോടെ സൽമാന്റെ ട്വീറ്റ് എത്തി.‘എന്റെ എല്ലാ ആരാധകരോടും സുശാന്തിന്റെ ആരാധകർക്കൊപ്പം നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. മോശമായ ഭാഷയുടെയും ശാപ വാക്കുകളുടെയും പിന്നാലെ, അതിന് പിന്നിലുള്ള വികാരം മനസിലാക്കുക. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം അങ്ങേയറ്റം വേദനപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആരാധകരുടെ നിലപാടിനെ ഞാൻ പിന്തുണക്കുന്നു.’ അദ്ദേഹം കുറിച്ചു.

സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും സൽമാൻ അടക്കമുള്ളവർ സാഹചര്യമൊരുക്കിയെന്നാണ് പരാതി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...