നിങ്ങളുടെ ഓര്‍മ്മകളാണ് എന്റെ ജീവിതം; വേദനയായി സുശാന്ത് അമ്മക്കെഴുതിയ കത്ത്

sushant-sigh-mother
SHARE

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണമേൽപിച്ച ആഘാതത്തിൽ നിന്നും ആരാധകർ ഇപ്പോഴും മുക്തരായിട്ടില്ല.  താരം അമ്മയ്ക്കായി എഴുതിയെന്ന് കരുതപ്പെടുന്ന കത്തും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. സുശാന്തിന്‍റെ ചെറുപ്പകാലത്തു തന്നെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. 

''നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു.. ഇപ്പോൾ നിങ്ങളുടെ ഓര്‍മ്മകൾ കൊണ്ടാണ് എന്റെ ജീവിതം.. ഒരു നിഴൽ പോലെ.. ഒരു മിന്നായം പോലെ.. സമയം അവിടെ നിന്നും നീങ്ങുന്നില്ല.. ഇത് വളരെ മനോഹരമാണ്.. എന്നന്നേക്കും ഉള്ളതാണ്.. എന്നോടൊപ്പം എന്നും ഉണ്ടാകുമെന്ന് നിങ്ങൾ വാക്ക് തന്നിരുന്നു.. എന്ത് വന്നാലും പുഞ്ചിരിച്ചു കൊണ്ടിരിക്കുമെന്ന് ഞാനും നിങ്ങൾക്ക് വാക്ക് നൽകിയിരുന്നു... നമ്മൾ രണ്ട് പേരും തെറ്റായിരുന്നുവെന്നാണ് ഇപ്പോൾ തോന്നുന്നത്..' എന്നാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കത്തിലെ വാചകങ്ങൾ''.

letter

അമ്മയോട് ഏറെ അടുപ്പമുണ്ടായിരുന്ന സുശാന്തിന്. 2002 -ൽ, സുശാന്ത് പതിനൊന്നാം ക്‌ളാസിൽ പഠിക്കുമ്പോളാണ് അമ്മ മരിച്ചത്. ആ ഏറെ അലട്ടിയിട്ടും അവൻ കഷ്ടപ്പെട്ടുതന്നെ പഠിച്ചു. ദില്ലി സർവകലാശാലയുടെ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കായിരുന്നു. അമ്മ മരിച്ച ശേഷം സുശാന്തിന്റെ കുടുംബം പട്ന വിട്ട് ദില്ലിയിലേക്ക് താമസം മാറി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...