ഹൃദയം തകരുന്നു; പിടിയാനയുടെ ദാരുണാന്ത്യത്തിൽ അപലപിച്ച് ചലച്ചിത്ര ലോകം

nivin-03
SHARE

പാലക്കാട് ഗർഭിണിയായ പിടിയാനയ്ക്കുണ്ടായ ദാരുണാന്ത്യം വേദനിപ്പിക്കുന്നതാണെന്ന് സിനിമാ ലോകം. പടക്കം നിറച്ച പൈനാപ്പിൾ വായില്‍ വച്ച് പൊട്ടിയാണ് ആനയുടെ ജീവൻ അപകടത്തിലായത്. മൃഗങ്ങൾക്കെതിരായ ഇത്തരം അക്രമങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്നും അപലപിക്കുന്നുവെന്നും നിവിൻ പോളി ഫെയ്സ്ബുക്കിൽ കുറിച്ചു.

അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണിതെന്നായിരുന്നു ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പ്രതികരണം.  തീരെ മനുഷ്യപ്പറ്റില്ലാത്തവരും നമുക്കിടയിലുണ്ടെന്ന് ഇത്തരം പ്രവൃത്തികൾ കാണുമ്പോൾ തോന്നും. പിടിയാനയ്ക്ക് സംഭവിച്ചത് ഹൃദയഭേദകമാണ്, ഒരിക്കലും അംഗീകരിക്കാനാവുന്നില്ല. കടുത്ത നടപടി കുറ്റക്കാർക്കെതിരെ സ്വീകരിക്കണം. ഓരോ ജീവനും പ്രാധാന്യമേറിയതാണ് എന്നും അക്ഷയ് കുമാർ വ്യക്തമാക്കി. അനുഷ്ക, ആലിയ, ശ്രദ്ധ കപൂർ തുടങ്ങിയവരും സംഭവത്തെ അപലപിച്ചിരുന്നു.

മേയ് 25നാണ്  ആനയെ വായിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. കുങ്കിയാനകളെ എത്തിച്ച് രക്ഷപെടുത്തുന്നതിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോസ്റ്റുമോർട്ടത്തിലാണ് ആന ഗർഭിണി ആയിരുന്നുവെന്ന് വ്യക്തമായത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...