ലോക്ഡൗൺ കടന്ന് കോളീവുഡ്; വിജയ് സേതുപതി ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

kaperanasingha
SHARE

ലോക്ക് ഡൗണും കോവിഡുമുണ്ടാക്കിയ പ്രതിസന്ധികള്‍ മറികടന്നു തമിഴ് സിനിമ പതുക്കെ ഉണരുന്നു. ഷൂട്ടിങ്  പൂര്‍ത്തിയാക്കിയ സിനിമകളുടെ പ്രമോഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ചെറിയ രീതിയില്‍ തുടങ്ങിയത്.വിജയ് സേതുപതി നായകനായ കാപേ രണസിംഗമെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. 

വിജയിയുമൊന്നിച്ചുമുള്ള മാസ്റ്റര്‍ ലോക്ക് ഡൗണില്‍ ലോക്കായതിനു പിറകെയാണു വിജയ് സേതുപതിയുടെ മറ്റൊരു ചിത്രത്തിന്റെ ട്രെയിലര്‍  പുറത്തുവരുന്നത്. ചുളുവില്‍ നെല്‍പാടങ്ങള്‍  തട്ടിയെടുത്ത്   ഫാക്ടറി പണിയാനെത്തുന്ന  രാജ്യാന്തര കമ്പനിക്കെതിരെ പോരാട്ടം നയിക്കുന്ന നായകനായാണ്  കാേപ രണസിംഗമെന്ന ചിത്രത്തില്‍ വിജയ് സേതുപതിയെത്തുന്നത്. ഐശ്വര്യ രാജേഷ് മൂന്നാം തവണ വിജയ് സേതുപതിയുടെ നായികയാവുന്ന ചിത്രത്തില്‍  എന്‍.ആര്‍.സി, പൗരത്വ ഭേദഗതി നിയമങ്ങള്‍ കൂടി ചര്‍ച്ചയാകുന്നുണ്ട്

ജനുവരിയില്‍  തിയേറ്ററുകളിലെത്തുമെന്ന്  പ്രതീക്ഷിക്കുന്ന  ചിത്രം   വിരുമാണ്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. കെ.ജെ.ആര്‍ ഫിലിംസാണ് നിര്‍മാണം.  തിയേറ്ററുകള്‍ എന്നു തുറക്കുമെന്നതില്‍ അനിശ്ചിതത്വം തുടരവേ സിനിമയുടെ ട്രെയിലര്‍  തുടങ്ങിയത് സിനിമ വ്യവസായം പതുക്കെ തിരികെ വരുന്നതിന്റ സൂചനയായാണ് കണക്കാക്കുന്നത് 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...