സ്റ്റേഷന്റെ മണ്ണിനടിയില്‍ വരുണ്‍!; കൈപ്പക്കവലയിലേക്ക് വരുമോ രഹസ്യം ചുരുളഴിക്കാൻ?

drishyam-2-kaipakavala
SHARE

ദൃശ്യം 2 ഒരുങ്ങുമ്പോൾ വീണ്ടും സജീവമാകാൻ കാത്ത് കൈപ്പക്കവലയിലെ ഡ്യൂപ്ലിക്കറ്റ് ‘രാജാക്കാട് ’

തൊടുപുഴ: മലയാള സിനിമയിൽ ബോക്സ് ഓഫിസ് അത്ഭുതങ്ങൾ സൃഷ്ടിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന മോഹൻലാലിന്റെ പ്രഖ്യാപനം ആവേശത്തോടെയാണു കൈപ്പ നിവാസികൾ ഏറ്റെടുത്തത്. ജോർജുകുട്ടിയും പൊലീസുകാരൻ സഹദേവനും ഒരിക്കൽ കൂടെ കൈപ്പക്കവലയിലെത്തുന്ന ആവേശത്തിലാണ് ഇവർ.

എന്നാൽ രണ്ടാംഭാഗത്തിന്റെ ലൊക്കേഷൻ ഇതാണോ എന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മലയാള സിനിമയിലെ അത്ഭുതമായ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ രാജാക്കാട് പൊലീസ് സ്റ്റേഷനാണ് കൈപ്പക്കവലയിൽ ഒരുക്കിയത്. പൊലീസ് സ്റ്റേഷനും ചായക്കടയും ജോർജുകുട്ടിയുടെ കേബിൾ കടയുമെല്ലാം കൈപ്പക്കവലയിൽ കലാസംവിധായകൻ സെറ്റ് ഇടുകയായിരുന്നു. ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചതും ഇവിടെ തന്നെ. 

വിവിധ ഭാഷകളിൽ ദൃശ്യം ചിത്രീകരിച്ചപ്പോഴും കാഞ്ഞാർ കൈപ്പയാണ് പ്രധാന ലൊക്കേഷൻ. മലങ്കര ജലാശയത്തോടു ചേർന്നു നിൽക്കുന്ന കൈപ്പയിൽ കമലാഹാസൻ എത്തിയതും ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ അഭിനയിക്കാനാണ്. മലങ്കര ജലാശയത്തിന് പറയാൻ ഒട്ടേറെ സിനിമാക്കഥകളുണ്ടെങ്കിലും ഇവിടെ നിന്നു ചിത്രീകരിച്ച ദൃശ്യം ഇന്നും ഒരു ചരിത്രമാണ്.

എന്നാൽ തമിഴ്, കന്നഡ ചിത്രങ്ങളുടെ ലൊക്കേഷൻ കുടയത്തൂരിലാണ്. 6 ഇന്ത്യൻ ഭാഷകളിലും ചൈനീസ് ഭാഷയിലും റീമേക്ക് ചെയ്ത ബ്രഹ്മാണ്ഡ ചലച്ചിത്രമാണ് ദൃശ്യം. ‘ഷീപ്പ് വിത്തൗട്ട് ഷെപ്പേർഡ്’ എന്നാണ് ചൈനീസ് പടത്തിന്റെ പേര്.  2013 ഡിസംബറിൽ റിലീസായ ചിത്രത്തിന്റെ രണ്ടാം ഭാഗവും കൈപ്പയിൽ ചിത്രീകരണത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...