'എന്ത് നഷ്ടം വന്നാലും തിയേറ്ററിൽ തന്നെ'; വെല്ലുവിളി ഏറ്റെടുത്ത് യുവനിർമ്മാതാവ്

chathurmukham-team-for-thea
SHARE

കോവിഡ് 19 ലോകത്തെ പിടിച്ച് കുലുക്കുമ്പോള്‍ സിനിമാമേഖലയ്ക്കും കടുത്ത പ്രതിസന്ധിയാണ്. റിലീസുകളും ഷൂട്ടിംഗുമൊക്കെ മാറ്റിവെച്ചതോടെ കനത്ത നഷ്ടമാണ് സിനിമ ലോകത്തും ഉണ്ടായിട്ടുള്ളത്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് തിയേറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇതോടെ പല സിനിമകളും ഒടിടി റീലിസിന് ശ്രമക്കുകയാണ്. ഇത് തിയേറ്റർ ഉടമകളും സിനിമ നിർമ്മാതാക്കളും തമ്മിൽ തര്‍ക്കത്തിന് ഇടയാക്കി.

അതിനിടെയാണ് മഞ്ജു വാര്യരും സണ്ണി വെയ്‌നും ആദ്യമായി ഒന്നിക്കുന്ന ഹൊറര്‍ ചിത്രം 'ചതുര്‍മുഖം' തീയേറ്ററില്‍ത്തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ജിസ് ടോംസ് വ്യക്തമാക്കിയത്‌.

chathurmukham-team-for--2

ഏകദേശം അഞ്ചരക്കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ചിത്രത്തിന് ഗ്രാഫിക്‌സ് ജോലികള്‍ക്ക് മാത്രം 50 ലക്ഷം ചെലവായിട്ടുണ്ട്. ആമേന്‍, 9. ഡബിൾ ബാരൽ തുടങ്ങിയ സിനിമകൾളുടെ ഛായഗ്രാഹണം നിർവഹിച്ച അഭിനന്ദന്‍ രാമാനുജനാണ് ചതുര്‍മുഖത്തിന്റെ ക്യാമറയുടെ പിന്നിൽ. പുതുമുഖങ്ങളായ രഞ്ജിത് കമല ശങ്കറും, സലിലും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പിന്നണിയിൽ സിനിമാ മേഖലയിലെ ഏറ്റവും മികച്ച സാങ്കേതികവിദഗ്ധരാണ് ഒന്നിച്ചത്. ഇത്രയും മികച്ച ജോലി ചെയ്തിട്ട് തീയേറ്ററില്‍ ഇറങ്ങാതെ ഓണ്‍ലൈനില്‍ മാത്രം സിനിമ റിലീസ് ചെയ്താല്‍ അതിന്റെ ആസ്വാദനം പൂര്‍ണമാവില്ലെന്ന് ജിസ് ടോംസ്‌ പറയുന്നു.  

തിയേറ്ററുകള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്. മറ്റ് മാർഗമില്ലെങ്കിൽ മാത്രമേ ചതുർമുഖ ഒ.ടി.ടി റിലീസിനായി ശ്രമിക്കൂ. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കാനാണ് കാത്തിരിക്കുന്നത്.  ഏപ്രില്‍ 20-ന് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. ഇനി തീയേറ്ററുകള്‍ തുറന്നിട്ട് വേണം പുതിയ റിലീസ് തിയതി നിശ്ചയിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...