തകർപ്പൻ ഡാൻസുമായി മാളവിക; പൃഥ്വി വന്നതിന്റെ സന്തോഷമെന്ന് താരം

malavika-23
SHARE

ലോക്ഡൗണിൽ കുടുങ്ങിപ്പോയ പ്രിയതാരം സുരക്ഷിതനായി നാട്ടിലെത്തിയത് തകർത്ത് ആഘോഷിക്കുകയാണ് മാളവിക മേനോൻ. ആരാന്നേ ആരാന്നേ എന്ന ഉറുമിയിലെ പാട്ടിനൊപ്പമാണ് താരത്തിന്റെ ഡാൻസ്. രാജുവേട്ടൻ നാട്ടിലെത്തിയതിന്റെ ആഘോഷം എന്ന അടിക്കുറിപ്പോടെയാണ് മാളവിക വിഡിയോ പങ്കുവച്ചത്.

പൃഥ്വിരാജിന്റെ വലിയ ആരാധികയാണ് താനെന്ന് വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും താരം ചേർത്തിട്ടുണ്ട്. ഉറുമിയിലെ പാട്ടിനൊപ്പം തകർത്ത് ഡാൻസ് കളിക്കുന്ന മാളവികയെ ആരാധകരും പിന്തുണയ്ക്കുന്നുണ്ട്.

ആടുജീവിതത്തിന്റെ ഷൂട്ടിങിനിടയിലാണ് പൃഥ്വിയും ബ്ലസിയുമടക്കം ടീം ജോർദാനിൽ കുടുങ്ങിപ്പോയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ താരം ഇപ്പോൾ ക്വാറന്റീനിലാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...