വളർത്തുനായ്ക്കൾക്കൊപ്പം 1400 കിലോമീറ്റര്‍; പരുക്കേറ്റ അമ്മയെ കാണാൻ സ്വര

swara-bhaskar
SHARE

വീണു പരിക്കേറ്റ അമ്മയെ കാണാൻ വളർത്തുനായ്ക്കളെയും ഒപ്പം കൂട്ടി സ്വരയെത്തി. 1400 കിലോമീറ്റർ സ‍ഞ്ചരിച്ചാണ് മുംബൈയില്‍ നിന്ന് ബോളിവുഡ് താരം സ്വര ഭാസ്കർ ഡൽഹിയിലെത്തിയത്. അ‍ഞ്ച് നായ്ക്കളാണ് സ്വരയോടൊപ്പം ഉണ്ടായിരുന്നത്. 

കഴിഞ്ഞയാഴ്ചയാണ് വീട്ടില്‍ വീണ് സ്വരയുടെ അമ്മയുടെ തോളിന് പരുക്കേറ്റത്. ലോക്ഡൗണ്‍ നാലംഘട്ടത്തിനൊപ്പം ഇളവുകളും പ്രഖ്യാപിച്ചതോടെ സ്വര യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു. ആവശ്യമായ അനുമതികളെല്ലാം സമ്പാദിച്ചതിനു ശേഷമായിരുന്നു സ്വരയുടെ ദീര്‍ഘയാത്ര. ഡല്‍ഹിയില്‍ എത്തിയ ഉടന്‍ സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്വാറന്റീനിലൂടെയും ഐസലേഷനിലൂടെയും കടന്നുപോകുകയാണ് സ്വര ഇപ്പോള്‍. 

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രഫസറാണ് സ്വരയുടെ അമ്മ ഇറ ഭാസ്കര്‍. കഴിഞ്ഞയാഴ്ചയാണ് വീഴ്ചയില്‍ പരുക്കേറ്റത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...