ബാഹുബലി താരം റാണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ

rana
SHARE

തെലുങ്കു നടന്‍ റാണ ദഗുബാട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മിഹീഖ ബജാജാണ് താരത്തിന്റെ വധു. റാണ സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. റാണ പങ്കുവച്ച വിവാഹ നിശ്ചയ ചിത്രം ഇതിനോടകം വൈറല്‍ ആണ്. ഹൈദരാബാദിൽ ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ ഉടമയാണ് മഹീഖ.

View this post on Instagram

And it’s official!! 💥💥💥💥

A post shared by Rana Daggubati (@ranadaggubati) on

കഴിഞ്ഞ മെയ് 12 നാണ് മിഹീഖ ബജാജുമായി വിവാഹിതനാകുന്ന വാർത്ത റാണ ആരാധകരുമായി പങ്കുവെച്ചത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. "അവൾ യെസ് പറഞ്ഞു" എന്നായിരുന്നു വിവാഹ വാർത്ത അറിയിച്ചു കൊണ്ട് റാണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

View this post on Instagram

My happy place! 🥰🥰 @ranadaggubati

A post shared by miheeka (@miheeka) on

അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വർഷം അവസാനത്തോടെ വിവാഹമുണ്ടാകുമെന്നാണ് സൂചന. 

View this post on Instagram

And she said Yes :) ❤️#MiheekaBajaj

A post shared by Rana Daggubati (@ranadaggubati) on

MORE IN KERALA
SHOW MORE
Loading...
Loading...