39 വർഷം മുൻപ് ലാലേട്ടനൊപ്പം അഭിനയിച്ച 'ധന്യ'; ഓർമക്കുറിപ്പുമായി ചാക്കോച്ചൻ

kunchako-boban
കടത്തനാടൻ അമ്പാടിയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം (ഇടത്)
SHARE

സിനിമാലോകം മുഴുവൻ പ്രിയനടൻ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേരുകയാണ്. ഓർമകളിലേക്കുള്ള തിരനോട്ടമാണ് പല ആശംസകുറിപ്പുകളും. തന്റെ ആദ്യ സിനിമ മോഹൻലാലിനൊപ്പമായിരുന്നുവെന്ന ഓർമപങ്കുവെച്ചുകൊണ്ടാണ് നടൻ കുഞ്ചാക്കോ ബോബൻ ആശംസ അറിയിച്ചത്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോബോബൻ നായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ 39 വർഷം മുൻപ് ഫാസിൽ തന്നെ സംവിധാനം ചെയ്ത ധന്യയാണ് കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയെന്നുള്ളത് ഒരുപക്ഷെ പലർക്കും പുതിയ അറിവ് കൂടിയായിരിക്കും. മോഹൻലാലും ശ്രീവിദ്യയും ഒരുമിച്ച ചിത്രം ഉദയയുടെ ബാനറിൽ ബോബൻ കുഞ്ചാക്കോയാണ് നിർമിച്ചത്. ഈ ഓർമകൾ കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോബോബൻ ആശംസനേർന്നത്. കുറിപ്പ് ഇങ്ങനെ:

എല്ലാ ആരാധകരെയും പോലെ എന്നിലൊരു ലാലേട്ടൻ ഛായയുണ്ടെന്ന് എനിക്കും തോന്നാറുണ്ട്. ധന്യ എന്ന എന്റെ ആദ്യ ചിത്രത്തിൽ ലാലേട്ടനൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. 39 വർഷം മുൻപായിരുന്നു അത്. പാച്ചികയായിരുന്നു (ഫാസിൽ) സംവിധാനം, ഉദയയുടെ ബാനറിൽ അച്ഛൻ ബോബൻ കുഞ്ചാക്കോയായിരുന്നു നിർമാണം. എന്നും ഇപ്പോഴും എന്റെ ആവേശവും പ്രചോദനവും ലാലേട്ടനാണ്. ലാലേട്ടന്റെ പരിശ്രമവും എളിമയും നർമബോധവുമെല്ലാം എനിക്കെന്നും മാതൃകയാണ്. ആയൂരാരോഖ്യസൗഖ്യം നേരുന്നു. ഇനിയും വർഷങ്ങളോളം അങ്ങയുടെ നടനവിസ്മയം തുടരട്ടേ- കുഞ്ചാക്കോബോബൻ കുറിച്ചു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...