കോവിഡിൽ ജോലിയില്ല, ജീവിക്കാൻ പണമില്ല; പഴങ്ങൾ വിറ്റ് സിനിമാനടൻ

solanki-divakar
SHARE

കോവിഡ് ബാധിച്ചവരിലും ബാധിക്കാത്തവരും ഒരുപോലെ ആശങ്കയിലാണ്. രോഗം മാത്രമല്ല, തൊഴിലില്ലായ്മയും ശമ്പളം വെട്ടിച്ചുരുക്കലുമെല്ലാമാണ് ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ഇപ്പോളത്തെ പ്രധാന വ്യാകുലതകളിൽ ഒന്ന്. ആയതോടെ ദശലക്ഷക്കണക്കിന് പേര്‍ക്കാണ് തൊഴിലില്ലാതായത്. 2020 ഏപ്രില്‍ ഇന്ത്യയില്‍ മാത്രം 20 നും 39 നും ഇടയില്‍ പ്രായമുള്ള ആറ് കോടി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

ബോളിവുഡ് നടന്‍ സൊളാങ്കി ദിവാകറും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ രണ്ട് മാസമായി ജോലിയില്ല. ഇതോടെ, സൗത്ത് ദില്ലിയിലെ തെരുവുകളില്‍ പഴങ്ങള്‍ വില്‍ക്കാനാരംഭിച്ചു ദിവാകര്‍. ആഗ്രയിലെ വളരെ സാധാരണ കുടുംബത്തിലെ അംഗമാണ് അദ്ദേഹംം. വീട്ടുജോലി ചെയ്താണ് ജീവിച്ചിരുന്നത്. പിന്നീട് പഴങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി.  കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ലഭിച്ചുതുടങ്ങി. അന്തരിച്ച നടന്‍ റിഷി കപൂറിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ ഒരു വേഷം വാഗ്ദാനം െചയ്യപ്പെട്ടിരുന്നു. കോവിഡിനെത്തുടർന്ന് അതും ഇല്ലാതായി. കുടുംബം പോറ്റാന്‍ മറ്റുവഴികളില്ലാതായതോടെയാണ് വീണ്ടും പഴക്കച്ചവടക്കാരന്‍റെ വേഷമണിഞ്ഞത്. 

ഹവാ, ഹല്‍ക്കാ, കദ്വി ഹവാ, തിത്ലി, ഡ്രീം ഗേള്‍, സോഞ്ചിരിയ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച നടനാണ് ദിവാകര്‍.  

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...