അസാധാരണ പാടവമുള്ള നടൻ; കരുതലുള്ള മനസ്: ആശംസിച്ച് മുഖ്യമന്ത്രി

cm-wish
SHARE

മോഹൻലാലിന് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസാമാന്യ അഭിനയപ്രതിഭയുള്ള സർഗധനനായ നടനാണു മോഹൻലാൽ. ഇന്ത്യൻ അഭിനയകലയ്ക്ക് കേരളം നൽകിയ വിലപ്പെട്ട സമ്മാനം. ഒട്ടേറെ കഥാപാത്രങ്ങളെ അനശ്വരമാക്കാൻ മോഹൻലാലിനു കഴിഞ്ഞു. അതിൽ ഏതെങ്കിലും ചിലത് എടുത്തുപറയുക തന്നെ ശ്രമകരമാണ്.

ഓരോ കഥാപാത്രവും അദ്ദേഹത്തിന്റെ അനന്യസാധാരണ അഭിനയസിദ്ധിയാൽ അനുഗൃഹീതമായി. ഏതു കഥാപാത്രവും മോഹൻലാലിന് അനായാസം വഴങ്ങുന്നതാണു കണ്ടുവരുന്നത്. ഭാവം കൊണ്ടും രൂപം കൊണ്ടും ശബ്ദം കൊണ്ടും കഥാപാത്രങ്ങളെ ആസ്വാദകമനസ്സിൽ വരച്ചിടാൻ കഴിയുന്ന അസാധാരണ പാടവമാണു മോഹൻലാൽ ഇന്നോളം പ്രദർശിപ്പിച്ചിട്ടുള്ളത്.

സമൂഹത്തെക്കുറിച്ചു മനസ്സിൽ കരുതൽ കൂടിയുള്ള നടനാണു ലാൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം ഈയിടെ സംഭാവന നൽകിയത്. പ്രളയകാലത്തും ഇതുപോലെ സഹായമെത്തിക്കാൻ അദ്ദേഹം മറന്നില്ല. സഹജാതരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കരുതലിന്റെ തെളിവായി അതിനെ കാണുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...