മോഹൻലാൽ ഇനി അഭിനയിക്കുക ദൃശ്യം രണ്ടാം ഭാഗത്തിൽ; അപ്രതീക്ഷിത പ്രഖ്യാപനം

drishyam-mohanlal
SHARE

മോഹൻലാലിന്റെ അറുപതാം പിറന്നാൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളി. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു. 

ലോക്ഡൗൺ കഴിഞ്ഞ ഉടൻ മോഹൻലാൽ അഭിനയിക്കുന്ന ചിത്രം ദൃശ്യം–2 ആണ്. 2013 ഡിസംബറിൽ റിലീസ് ചെയ്ത ‘ദൃശ്യം’ വൻഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് രണ്ടാംഭാഗവും. ആശിർവാദ് സിനിമയ്ക്കു വേണ്ടി ആന്റണി പെരുമ്പാവൂരാണ് രണ്ടാംഭാഗം നിർമിക്കുന്നത്. നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്നൊരു ക്രൈം ത്രില്ലർ തന്നെയാണ് ഇതെന്ന് ആന്റണി മനോരമയോട് പറഞ്ഞു.

ലോക്ഡൗൺ കഴിഞ്ഞ് തുടർച്ചയായി 60 ദിവസം കൊണ്ട് കേരളത്തിൽ ചിത്രീകരിച്ച് പൂർത്തിയാക്കുന്ന വിധത്തിലാണ് സിനിമ. ഇതിനുശേഷമാകും ഷൂട്ടിങ് നിർത്തിവെച്ച് മറ്റ് സിനിമകളിൽ മോഹൻലാൽ അഭിനയിക്കുക. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...