രാത്രി എഴുന്നേറ്റ് ഐസ്ക്രീം കഴിക്കുന്ന ലാലേട്ടൻ; ഇപ്പോൾ പണി യുട്യൂബ് നോക്കി പാചകം; സുചിത്ര

mohanlal-sucithra-life
SHARE

അന്നും ഇന്നും മോഹൻലാലിന്റെ വലിയ ഫാനാണ് ഞാൻ. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ പോലുമായില്ല. ഈ വലിയ മനുഷ്യന്റെ ജീവിതത്തിലേക്കു ഞാൻ എത്തി എന്നത് അവിശ്വസനീയമായിരുന്നു. ആ അമ്പരപ്പു മാറാൻ കുറെ ദിവസമെടുത്തു.

എന്റെ അച്ഛൻ ബാലാജിക്ക്, നടനെന്ന നിലയിലും മകളുടെ ഭർത്താവെന്ന നിലയിലും ലാലിനെക്കുറിച്ച് വലിയ അഭിമാനമായിരുന്നു. ലാൽ വരുന്നുവെന്നറിഞ്ഞാൽ എന്തെല്ലാം ഭക്ഷണമാണു വേണ്ടതെന്നു വിളിച്ചു ചോദിച്ച് അച്ഛൻ ഉണ്ടാക്കി വയ്ക്കും. മിക്കപ്പോഴും രാത്രി ഒരു മണിക്കെഴുന്നേറ്റ് ഐസ്ക്രീം കഴിക്കുന്ന ശീലമുണ്ടായിരുന്നു അന്നു ലാലേട്ടന്. വരുമ്പോഴേക്കും അച്ഛൻ ഫ്രിജ് നിറയെ ഐസ്ക്രീം വാങ്ങി വയ്ക്കും!

ഞാൻ ഗർഭിണിയായിരിക്കെ ഡോക്ടറെ കാണാൻ മിക്കവാറും തനിച്ചാണു പോകുക. അവിടെ കാത്തിരിക്കുന്നവരെല്ലാം ഭർത്താക്കന്മാരുടെ ഒപ്പവും. ഒരിക്കൽ ഞാൻ പറഞ്ഞു, എന്നെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകണമെന്ന്. അന്നു ചെന്നപ്പോൾ ഡോക്ടറില്ല! പക്ഷേ, കുട്ടികളെ ഹോസ്റ്റലിൽ ചെന്നു കാണുന്നതിനെല്ലാം സമയം കണ്ടെത്തിയിരുന്നു.

mohanlal-family-pic

ലോക്ഡൗൺ വന്നതോടെ, ജീവിതത്തിൽ ആദ്യമായാണ് ഇത്രയേറെ ദിവസം വീട്ടിൽ നിൽക്കുന്നത്. എത്രയോ കാലം ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കിവച്ചു കാത്തിരുന്നു ഞാൻ ഉറങ്ങിപ്പോയിട്ടുണ്ട്. തിരക്കു മൂലം പറഞ്ഞ സമയത്തു വരാനാകില്ല. ഇപ്പോൾ രണ്ടു മാസമായി അദ്ദേഹം എനിക്കുള്ള ഭക്ഷണം ഉണ്ടാക്കിത്തരുന്നു. പല ദിവസങ്ങളിലും യുട്യൂബിൽ നോക്കി പാചകം പഠിക്കുന്നതു കാണാം. ലാലേട്ടനു സ്വന്തമായ പാചകരീതികളും രുചികളുമുണ്ട്. എന്റെ കൂട്ടുകാരെല്ലാം അവരുണ്ടാക്കിയ ഭക്ഷണം വാട്സാപ്പിലിടുമ്പോൾ ഞാൻ എന്റെ ഭർത്താവുണ്ടാക്കിയതാണ് ഇടുന്നത്. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ല. കുട്ടികൾക്കും അച്ഛനെ ഇത്രയും സമയം അടുത്തു കിട്ടിയതിന്റെ സന്തോഷമുണ്ട്.

വീട്ടിനകത്തെ മനുഷ്യൻ അന്നും ഇന്നും ഒന്നുതന്നെയാണ്; മാറിയിട്ടില്ല. ഒരു പരാതിയുമില്ലാതെ ജീവിക്കുന്ന ഒരാൾ. 

കടപ്പാട്: മലയാള മനോരമ

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...