രൂപത്തിലും ഭാവത്തിലും സില്‍ക്ക് സ്മിത തന്നെ; ടിക്ടോക്കില്‍ വൈറലായി യുവതി

silk-smitha
SHARE

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയനായികയായിരുന്നു സില്‍ക്ക് സ്മിത. സില്‍ക്കിന്റെ അകാലത്തിലെ വിയോഗം ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടിയുമായി അസാധ്യ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധേയയാകുകയാണ് ടിക്ടോകിലൂടെ താര എന്ന പെണ്‍കുട്ടി. താര ആര്‍ കെ എന്ന പ്രൊഫൈലിലൂടെ പങ്കുവച്ച വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സ്ഫടികത്തില്‍ മോഹന്‍ലാലിനൊപ്പം ഉള്ള രംഗത്തിലെ സംഭാഷണമാണ് ഇവിടെ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. നേരത്തെയും സില്‍ക്കിന്റെ ഡ്യൂപ്പിന്റെ വിഡിയോ വൈറലായിരുന്നു. കാഴ്ചയിലും ഭാവങ്ങളിലും സില്‍ക്ക് സ്മിതയുമായി സാമ്യമുണ്ടെന്നു തന്നെയാണ് വിഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...