ഭാഷയുടെ ഉച്ചാരണമല്ല; പ്രവര്‍ത്തിയിലാണ് കാര്യം: ടീച്ചർ അഭിമാനം; ജൂഡ്

jude-antony4
SHARE

കോവിഡ് പ്രതിരോധ പ്രവർത്തനം വിശദീകരിച്ച് കേരളത്തിന്റെ  ബിബിസിയുടെ ലൈവ് പരിപാടിയിൽ വിശദീകരിച്ച ആരോഗ്യമന്ത്രി ശൈലജടീച്ചറിന് ആശംസാ പ്രവാഹം. കെ.കെ. ശൈലജ അഭിമാനമാണെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.  ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവർത്തിയിലാണെന്നും ജൂഡ് പറയുന്നു.

‘മലയാളികളുടെ ഇംഗ്ലിഷ് ഉച്ചാരണ രീതിയെ പുച്ഛിച്ചു മല്ലൂസ് എന്നൊരു വിളിയുണ്ടായിരുന്നു. മലയാളം മീഡിയം വിദ്യാർത്ഥിയായിരുന്ന ഞാൻ അത്തരം കളിയാക്കലുകൾ കുറെ കേട്ടിട്ടുണ്ട്. ഇപ്പോൾ ശൈലജ ടീച്ചറുടെ ബിബിസി ഇന്റർവ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവർത്തിയിലാണ്. ഷൈലജ ടീച്ചർഅഭിമാനം.’–ജൂഡ് കുറിച്ചു.

കൊറോണ വൈറസിനെ ചെറുക്കാൻ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവർത്തനങ്ങളും സംബന്ധിച്ച് ബിബിസി വേൾഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങൾക്ക് മന്ത്രി ശൈലജ മറുപടി നൽകി. തൽസമയ ചർച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കേരള മോഡലിന് കയ്യടിയുമായി നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...