രൂപത്തിലും ഭാവത്തിലും നജീബ്; അമ്പരപ്പിച്ച് പൃഥ്വി ജോർദാനിൽ

prithvi-18
SHARE

ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയായതായി അറിയിച്ച് അണിയറ പ്രവർത്തകർ പുറത്ത് വിട്ട ചിത്രത്തിൽ എല്ലാവരേയും അമ്പരപ്പിച്ചത് പൃഥ്വിയാണ്. മെലിഞ്ഞ് താടി നീണ്ട് രൂപത്തിലും ഭാവത്തിലും നജീബായി മാറിയിരിക്കുകയാണ് പൃഥ്വി.വാദിറാം മരുഭൂമിയിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർ ഹൃദയത്തിലേക്കാണ് സ്വീകരിച്ചത്.

നജീബാകുന്നതിനായി ദീർഘനാൾ പൃഥ്വി സ്വീകരിച്ച തയ്യാറെടുപ്പുകൾ നേരത്തെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ഫാൻമേഡ് പോസ്റ്ററിലേതിന് സമാനമാണ് പൃഥ്വിയുടെ ഇപ്പോഴത്തെ രൂപവും. 

നിലവിൽ ജോർദാൻ വിമാനത്താവളത്തിൽ ഉള്ള ഹോട്ടലിൽ ആണ് പൃഥ്വിയും സംഘവും. സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

മാർച്ച് പതിനാറിനാണ് ജോർദാനിൽ ഷൂട്ട് തുടങ്ങുന്നത്. എന്നാൽ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രില്‍ ഒന്നിന് ചിത്രീകരണം ഇടയ്ക്കു നിര്‍ത്തിവയ്ക്കേണ്ടിവന്നു. വീണ്ടും ആരംഭിച്ച് ചിത്രീകരണം പൂർത്തിയാക്കിയതിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിടുകയും ചെയ്തു. 58 പേരാണ് ടീമിനൊപ്പമുള്ളത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...