ലോക്ഡൗണിൽ സീരിയൽ ഷൂട്ടിങ് മുടങ്ങി; കടക്കെണിയിലായ നടൻ ജീവനൊടുക്കി

manmit-17
SHARE

ലോക്ഡൗണിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ സീരിയൽ നടൻ ജീവനൊടുക്കി. ഹിന്ദി താരം മൻമീത് ഗ്രേവാളാണ് നവി മുംബൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്തത്. മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ മൻമീതിനെ കണ്ടതോടെ ഭാര്യ കരഞ്ഞ് ബഹളം വച്ചുവെങ്കിലും കോവിഡ് ഭീതിയിൽ ആളുകളാരും എത്തിയില്ല. 

വീട്ടിലെ സെക്യൂരിറ്റിയെത്തിയാണ് മൻമീതിനെ താഴെയിറക്കിയത് അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ഭാര്യ അടുക്കളയിൽ നിന്ന സമയത്തായിരുന്നു മൻമീത് ആത്മഹത്യ ചെയ്തത്. കസേര നിലത്ത് വീഴുന്ന ശബ്ദം കേട്ടാണ് അവർ ഓടിയെത്തിയത്. 

ലോക്ഡൗണിനെ തുടർന്ന് സീരിയൽ ഷൂട്ടിങുകൾ മുടങ്ങിയതോടെ വാടക കൊടുക്കാൻ പോലും മൻമീത് ബുദ്ധിമുട്ടിയിരുന്നു. സാമ്പത്തിക ബാധ്യത തീർക്കാൻ ഭാര്യയുടെ ആഭരണങ്ങളടക്കം ഇയാൾ പണയപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മൻമീതിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ഭാര്യയും സുഹൃത്തുക്കളും പറയുന്നത്. സീ ടിവിയിൽ മൻമീത് അഭിനയിച്ച സീരിയലുകൾ വളരെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...