ഉറുമ്പുകൾ മാത്രം അഭിനയിക്കുന്ന വെബ് സീരീസ്; വേറിട്ട ആശയം, ആവിഷ്കാരം; വിഡിയോ

ant-short-film
SHARE

ഒരു കൊലപാതകം, അഞ്ച് പ്രതികൾ, നീതി നടപ്പാക്കാൻ ഇറങ്ങിത്തിരിക്കുന്ന ഒരു പൊലീസ് ഓഫിസർ. ഈ കഥയിലെ നായകനും നായികയും വില്ലനും എല്ലാം ഉറുമ്പുകളാണ്. ലോകത്താദ്യമായി ഉറുമ്പുകൾ പ്രധാന കഥാപാത്രമായി വരുന്ന ത്രില്ലർ വെബ് സീരീസ് ആണ് ‘ചെറിയ ഉറുമ്പിന്റെ വലിയ പ്രതികാരം’. 

ആക്ഷനും റൊമാൻസും ത്രില്ലിങ് സീനുകളും നിറ‍ഞ്ഞ വെബ് സീരീസിന്റെ ആദ്യ ഭാഗം ഇതിനകം വൈറലായിക്കഴിഞ്ഞു. വയനാടി കൽപ്പറ്റ സ്വദേശിയായ കെ.എസ്. വിഷ്ണുദാസിന്റേതാണ് ഉറുമ്പുകളുടെ വെബ്സീരീസ് എന്ന ആശയം. കുഞ്ഞ് ഉറുമ്പുകളെ വ്യക്തമായി കിട്ടുന്നതിനായി പ്രത്യേകം ലെൻസ് ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്ങ്. പിന്നീട് ഒരു സ്ക്രിപ്റ്റ് തയാറാക്ക് അതനുസരിച്ച് ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സംഭാഷണങ്ങൾ കൂട്ടിച്ചേർത്തു. 

വിഷ്ണുദാസും സിൽജി മാത്യുവും ആണ് ഉറുമ്പുകൾക്കായി ഡബ് ചെയ്തിരിക്കുന്നത്. എ ടൂ സെഡ് എന്ന യൂടൂബ് ചാനലിലാണ് വെബ്സീരീസ് സ്ട്രീം ചെയ്യുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...