ആ കമന്റി‍ട്ടത് ഒരു കുട്ടി; ഇനി ഈ അശ്ലീലം അനുവദിക്കാനാകില്ല: ശ്രിന്ദ

srinda
SHARE

സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളിൽ അശ്ലീല കമന്റുകളും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടി ശ്രിന്ദ.‌‌‌‌ ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്ന് തന്റെ പേജില്‍ വന്ന കമന്റ് ചൂണ്ടിക്കാട്ടി ശ്രിന്ദ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. ഇത്തരം ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും താരം പറഞ്ഞു.

ഇതുപോലെ സംസാരിക്കുന്നത് ശരിയല്ല. ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ പ്രൊഫെെലില്‍ മോശം ഭാഷയിലൂടെ സംസാരിക്കുന്നതും അശ്ലീലത പ്രചരിപ്പിക്കുന്നതും നിങ്ങളാണ്. ഇത് ഇനിയൊട്ടും സഹിക്കാനാകില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും ശ്രിന്ദ പറഞ്ഞു.

''ക്രിയാത്മതയും അഭിപ്രായവും നിലപാടുകളും അറിവുമെല്ലാം പങ്കുവയ്ക്കാനുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ കുറേ ആളുകള്‍ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുവാനും ഈ ഇടം ഉപയോഗിക്കുന്നു. പൊതുവെ ഇത്തരം അശ്ലീല കമന്റുകളോട് പ്രതികരിക്കാന്‍ പോകാറില്ല, അത്തരക്കാര്‍ ശ്രദ്ധ കിട്ടാന്‍ ചെയ്യുന്നതാണെന്ന് അറിയാം. മാത്രമല്ല ഇതൊന്നും എന്നെ ബാധിക്കുകയുമില്ല.

പക്ഷേ ഇത്തവണ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണെന്നതിനാലായിരുന്നു. ഈ വ്യക്തി, അവന്റെ പ്രൊഫെെലില്‍ നിന്നും തോന്നുന്നതൊരു കുട്ടിയാണെന്നാണ്, വളരെ മോശമായ കമന്റുകളാണ് ചെയ്തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി. എനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിയോട് നന്ദിയുണ്ട്. എന്നാൽ ഇങ്ങനല്ല മുന്നോട്ടുപോകേണ്ടത്. എന്റെ പേജിൽ ഇതുപോലുളള വെറുപ്പും അശ്ലീല കമന്റുകളുംയാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല.

ഞാൻ എന്തു ധരിക്കണമെന്നത് എന്റെ ചോയ്സ് ആണ്. പക്ഷേ നിങ്ങൾ ഈ പേജിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു. ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് ഇവിടെ വച്ചു നിർത്തണം. സ്വയം ബഹുമാനിക്കാൻ പഠിക്കൂ. നല്ല കാര്യങ്ങൾ ചെയ്യൂ'', –ശ്രിന്ദ കുറിച്ചു.

View this post on Instagram

Social media is a wonderful ground to share so much creativity, voices, opinions, information, however, It's also a platform for many people to instigate hate and negativity. I'm usually not one to react to hateful messages and vulgar comments because 100% of the time it has nothing to do with me, rather it has everything to do with the person behind the phone typing it out, screaming for attention. Understanding and accepting this has always put me in a peaceful state of mind, despite all the trolls and bullies online saying their bit to inflict a part of the hate they hoard on to the world. This person, that honestly looks like a child from his profile has been so abusive via comments on my profile, and I've just about had enough. This has escalated into a vulgar chat with people fighting for and against. Thank you for the boy that stood up for me, but I'm really sorry, this is not the way to go about it. To anyone reading this, I will not tolerate any kind of hate, abuse and profanity on my page, period. This is not ok, talking like this is NOT OK. What I wear is MY choice, but spreading hate through abusive language and vulgarity on my profile IS YOURS and it is something I will not tolerate anymore. THIS HAS TO STOP. Respect! Respect people, the world around you, the food you eat, the work you do, RESPECT YOURSELF enough to know better, to be better, to DO BETTER! I want all of you to see this, inspite of how much I do not want to share this, because I'm done letting bullies slide. Please help and report this profile and tag the necessary accounts for action that needs to be taken. @calisth3nic_lover @mr.appukuttan_

A post shared by Srindaa (@srindaa) on

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...