‘അവൾ യെസ് പറഞ്ഞു’; പ്രണയം വെളിപ്പെടുത്തി റാണ ദഗുബാട്ടി

rana-daggubatti
SHARE

നടൻ റാണ ദഗുബാട്ടി പ്രണയത്തിൽ. ‘അവൾ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെ തന്റെ കാമുകി മിഹീഖയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് റാണ തന്റെ ജീവിതത്തിലെ മനോഹര നിമിഷത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.

ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ. ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ എന്ന ഡിസൈൻ സ്ഥാപനം മിഹീഖ നടത്തുന്നുണ്ട്. ഇരുവരുടെയും വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ലോക്ഡൗൺ പിൻവലിച്ചശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന. നടിമാരായ സാമന്ത, കിയാര അദ്വാനി, ശ്രുതി ഹാസന്‍, ഹന്‍സിക,റാഷി ഖന്ന തുടങ്ങിയവര്‍ നടന് ആശംസകളേകി രംഗത്തു വന്നിട്ടുണ്ട്. 

നേരത്തെ തന്നെ റാണയുടെ വിവാഹവാർത്തകളും മറ്റും ​ഗോസപ്പ് കോളത്തിലെ സ്ഥിരം വാർത്തകളിലൊന്നായിരുന്നു. ബാഹുബലിയിൽ ദേവസേനയായെത്തിയ അനുഷ്ക ഷെട്ടിയെ ചേർത്തും റാണയുടെ വിവാഹവാർത്ത ​ഗോസിപ്പായി ഇറങ്ങിയിരുന്നു.

‘വിരാട പർവം’, ‘ഹാതി മേരേ സാതി’ എന്നിവയാണ് റാണയുടെ വരാനിരിക്കുന്ന പുതിയ സിനിമകൾ. ‘വിരാട പർവ’ത്തിൽ സായ് പല്ലവിയാണ് നായിക.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...