മറ്റുള്ളവരുടെ വിചാരമോര്‍ത്ത് ആശങ്കപ്പെട്ടില്ല; നീ പ്രചോദനം; സണ്ണിയെക്കുറിച്ച് ഭര്‍ത്താവ്

sunny-leon
SHARE

സണ്ണി ലിയോണിന് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവ് ഡാനിയേൽ വെബർ. ദശലക്ഷകണക്കിന് ആളുകൾക്ക് സണ്ണി പ്രചോദനവും മാതൃകയുമാണെന്ന് ഡാനിയേൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

‍''ജന്മദിനാശംസകൾ ബേബി. നീ എനിക്ക് എല്ലാമാണ്. എന്റെ മനസിൽ വരുന്ന എല്ലാ കാര്യങ്ങളും നിന്നോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നീ വളരെ നല്ല ഭാര്യയും, അമ്മയും. കാമുകിയുമാണ്. ദശലക്ഷകണക്കിനു ആളുകൾക്ക് നീയൊരു മാതൃകയാണ്, പ്രചോദനമാണ്. അധികം ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം നീ സഞ്ചരിച്ചു. നിനക്ക് ഇഷ്ടമുള്ള വഴിയിലൂടെ നീ യാത്ര ചെയ്തു. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ആശങ്കപ്പെട്ടില്ല. നീ സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ച് അഭിമാനിക്കുക. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. ലവ് യു ബേബി'', സണ്ണി ലിയോണിന്റെ ചിത്രം പങ്കുവച്ച് ഡാനിയേൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ന് 39-ാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി ലിയോൺ. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...