നിര്‍ധനരായ ആരാധകരെ തിരഞ്ഞുപിടിച്ച് വിജയ്; 5000 രൂപ നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്

vijay-fund
SHARE

തമിഴ് താരം വിജയ് നിർധനരായ ആരാധകർക്ക് 5000 രൂപ വീതം അക്കൗണ്ടിൽ നൽകുന്നതായി റിപ്പോര്‍ട്ടുകള്‍. പണം ലഭിച്ചതിന്റെ മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫാൻസ് അസോസിയേഷൻ വഴിയാണ് നിർധനരായവരെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരാധകര്‍ക്കായി എല്ലാകാലവും നിലയുറപ്പിക്കാറുള്ള താരമാണ് വിജയ്. അതുകൊണ്ടുതന്നെ പുതിയ വാര്‍ത്തയില്‍ അമ്പരക്കാന്‍ ഒന്നുമില്ലെന്ന് ചലച്ചിത്രവൃത്തങ്ങളും പ്രതികരിക്കുന്നു.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 1.30 കോടി രൂപ ധനസഹായമാണ് വിജയ് പ്രഖ്യാപിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കി. കേരളത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്കും 10 ലക്ഷം രൂപ വിജയ് സംഭാവനയായി നൽകിയിരുന്നു. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...