'അച്ഛനെന്തിനാ അമ്മേടെ ഫോൺ നോക്കുന്നത്'; വൈറലായി സുരാജിന്റെ വീടുജീവിതം

suraj-viral-video
SHARE

ലോക്ക്ഡൗണിനെ തുടർന്ന് ഒട്ടുമിക്ക മേഖലയിലുമുള്ളവരും വീടിനുള്ളിലാണ്. പലരും ഈ ലോക്ഡൗൺ കാലം കലാപരമായ മികവുകൾ പൊടിതട്ടിയെടുക്കാനാണ് വിനിയോഗിക്കുന്നത്. ചില കലാകാരന്മാരും കലാകാരികളും ലൈവായി പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ ലോക്ഡൗൺ കാലത്തെ വിരസത അകറ്റുന്നുണ്ട്. ഇപ്പോഴിതാ സുരാജ് വെഞ്ഞാറൻമൂട് ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വിഡിയോ ഈ ലോക്ഡൗൺ കാലത്തെ ചിരി വിഡിയോകളിൽ ഒന്നാണ്.

ഭാര്യയോടൊപ്പമാണ് സുരാജിന്റെ വിഡിയോ. ഭാര്യ ഫോൺ നോക്കുമ്പോൾ അതിലേക്ക് എത്തിവലിഞ്ഞു നോക്കുന്ന സുരാജിനോട് മകൻ അച്ഛൻ‍ എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്? അച്ഛന് ഫോണില്ലേ? എന്ന് ചോദിക്കുമ്പോൾ അമ്മ നോക്കുന്നത് അച്ഛന്റെ ഫോണാടാ എന്ന് സുരാജിന്റെ തകർപ്പൻ മറുപടി. ഒപ്പം ഭയമല്ല ജാഗ്രത മതി എന്ന അടിക്കുറിപ്പും സ്റ്റേ ഹോം സ്റ്റേ സെയ്ഫ് എന്ന് അടിക്കുറിപ്പും കൂടിയായതോടെ സംഭവം പൊളിച്ചെന്ന് വിഡിയോ കണ്ടവരുടെ അഭിപ്രായം. ഒരു മണിക്കൂർ കൊണ്ട് തന്നെ നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നു. വീട്ടുജീവിതത്തിലെ പച്ചയായ യാഥാർഥ്യം എന്നു പറഞ്ഞാണ് പലരും വിഡിയെ പങ്കുവെച്ചിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...