ഭാര്യക്ക് ധനസഹായം; മൃതദേഹത്തില്‍ പൂക്കൾ; മാധ്യമപ്രവര്‍ത്തകന്റെ വീട്ടിൽ വിജയ് സേതുപതി

vijay-sethupathy
SHARE

ലോക്ക്ഡൗണിനിടെ അന്തരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിൽ സാന്ത്വനവുമായി നടൻ വിജയ് സേതുപതി. ചെന്നൈയില്‍ പോരൂരില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നെല്ലായി ഭാരതിയുടെ വീട്ടിലാണ് താരം അന്ത്യാ‍ഞ്ജലികൾ അര്‍പ്പിക്കാൻ എത്തിയത്.  പ്രശസ്ത സിനിമാ മാധ്യമപ്രവര്‍ത്തകനാണ് നെല്ലായി. മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യില്‍ ധനസഹായവും നല്‍കിയാണ് വിജയ് സേതുപതി മടങ്ങിയത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വളരെക്കുറച്ചു പേര്‍ മാത്രമാണ് മരണാനന്തര ചടങ്ങുകളിൽ സംബന്ധിച്ചത്. നേരിട്ട് എത്താൻ സാധിക്കാത്തവർ സോഷ്യല്‍ മീഡിയയിലൂടെയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...