ലോക്ഡൗണിലും ഷൂട്ട് തുടർന്ന്‘ ജിബൂട്ടി’; കരുതലോടെയെന്ന് അണിയറക്കാർ

djibuti-web
SHARE

കോവിഡ് ഭീതിക്കിടയിലും സുരക്ഷിതമായി ഷൂട്ടിങ്ങ് തുടർന്ന് ഒരു മലയാള ചിത്രം. കോവിഡ് ബാധിതമെങ്കിലും കിഴക്കൻ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത ജിബൂട്ടി എന്ന സ്ഥലത്താണ് സിനിമാ ഷൂട്ടിങ്. ദിലീഷ് പോത്തൻ ഉൾപ്പെടെയുള്ളവർ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ്.ജെ.സിനുവാണ്.

ലോകത്തെ പലയിടങ്ങളുമെന്നപോലെ  ആഫ്രിക്കയില ജിബൂട്ടിയും ലോക്ഡൗണിലാണ്. അവിടെ പക്ഷേ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ച് ഒരു മലയാള സിനിമയുടെ ഷൂട്ടിങ് തുടരുകയാണ്. സ്ഥലത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്കും . ജിബൂട്ടി. ജിബൂട്ടിയുടെ അതിർത്തിയായ തജൂറിലാണ് അറുപത്തിയെട്ടംഗ ക്രൂ ഉള്ളത്. 

നിലവിൽ പ്രശ്നങ്ങളൊന്നുമില്ലാതെ ഷൂട്ടിങ് തുടരാൻ കഴിയുന്നുണ്ടെന്ന് സംവിധായകൻ എസ്. ജെ.സിനു മനോരമ ന്യൂസിനോട് പറഞ്ഞു.

അമിത് ചക്കാലക്കൽ, ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, അഞ്ജലി നായർ തുടങ്ങിയ താരങ്ങളെല്ലാം ജിബൂട്ടിയിൽ ഷൂട്ടിങ് തുടരുകയാണ്. ഏപ്രിൽ പകുതിവരെയാണ്‌ നിലവിൽ ഷൂട്ടിങ് ക്രമീകരിച്ചിട്ടുള്ളത്. ജിബൂട്ടിയിൽ ബിസിനസുകാരനായ മലയാളി ജോബി പി.സാമും ഭാര്യ മരിയയുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ജനുവരിയിൽ കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ സ്വിച്ചോണിൽ ആഫ്രിക്കയിലെ നാല് മന്ത്രിമാർ നേരിട്ട് പങ്കെടുത്തിരുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...