‘അയ്യപ്പ ഗാരു കോശി ഗാരു’; തെലുങ്ക് ട്രെയിലർ ട്രോൾ ഭാവനയിൽ; വിഡിയോ വൈറൽ

ayyapagaru-koshi-garu
SHARE

സിനിമ റീമേക്ക് ചെയ്യുന്നു എന്ന വാർത്ത വന്ന് ദിവസങ്ങൾക്കുള്ളിൽ ട്രെയിലർ ഇറക്കാൻ പറ്റുമോ?. ലോക്ക്ഡൗൺ മൂലം വീട്ടിലിരിക്കുമ്പോൾ സിനിമ തന്നെ ഇറക്കും എന്ന് പ്രഖ്യാപിക്കുകയാണ് മലയാളി ട്രോളൻമാർ. ഇത്തവണ അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പിന്റെ ട്രെയിലറാണ് സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. അമ്പരപ്പിക്കുന്ന എഡിറ്റിങ് മികവാണ് വിഡിയോയുടെ പ്രത്യേകത. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബാട്ടി ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രോൾ ട്രെയിലറിലും ഇവരാണ് താരങ്ങൾ. ഒപ്പം വൈറലായ പാട്ടിന് ചുവട് വച്ച് സണ്ണി ലിയോണും എത്തുന്നു. 

തെലുങ്കിൽ കോശിയുടെ റോളിലാണ് റാണ ദഗുബാട്ടി എത്തുന്നത്. നടൻ ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് വാർത്തകൾ. അയ്യപ്പൻ നായരുടെ റോളിലേക്ക് നിർമാതാക്കൾ‌ പരിഗണിക്കുന്നത് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയെയാണ്. എന്നാൽ ബാലയ്യ ഇതു സംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ല. ബാക്കി അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 

2020 ഫെബ്രുവരി 7–നാണ് അയ്യപ്പനും കോശിയും തീയറ്ററിലെത്തുന്നത്. ചിത്രത്തിലെ രണ്ടു ടൈറ്ററിൽ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രശംസ ഏറെ പിടിച്ചു പറ്റിയതാണ്. തീയറ്റർ‌ റിലീസിനു പിന്നാലെ ഒാൺലൈൻ പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴും ചിത്രത്തിന് അത്ഭുതാവഹമായ പ്രതികരണമാണ് ലഭിച്ചത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...