‘പിണങ്ങിയാല്‍ ആരാണ് ആദ്യം മിണ്ടുന്നത്?’; ലോക്ഡൗണ്‍ കാലത്തെ ഹോളിവുഡ്

jennifer-lopuz
SHARE

കോവിഡ് കാലത്ത് ഹോളിവുഡ് താരങ്ങള്‍ എന്ത് ചെയ്യുന്നു? സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ലോക്ഡൗണ്‍  വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ മടിക്കുന്നില്ല താരങ്ങള്‍. വീട്ടിലിരുപ്പ് പ്രോല്‍സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് ചിലര്‍ നല്‍കുന്നത്. ചിലരാകട്ടെ എങ്ങനെ സമയം കളയുന്നു എന്നു പറയുന്നു. സെലിബ്രിറ്റികളുടെ ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും അറിയാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ ഇത്തരം പോസ്റ്റുകള്‍ക്കു താഴെ നൂറുകണക്കിന് കമന്‍റുകളുമായെത്തുന്നു.

നടിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസും ഭര്‍ത്താവ് അലക്സ് റോഡ്രിഗസും ടിക്ടോക്കില്‍ പരസ്പരമുള്ള പേഴ്സണല്‍ ക്വിസിന് മറുപടി പറയുന്ന വിഡിയോ പോസ്റ്റ് ചെയ്തു. ആരാണ് ആദ്യം ഇഷ്ടം തുറന്നു പറഞ്ഞത്? ആരാണ് പിണങ്ങിയാല്‍ ആദ്യം മിണ്ടുന്നത്? എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍. 

ഓസ്കര്‍ ജേതാവായ മഹാനടന്‍ സര്‍ ആന്തണി ഹോപ്കിന്‍സ് സെല്‍ഫ് ക്വാറന്‍റീനിലാണ്. പുതിയ പെയിന്‍റിംഗുകള്‍ ചെയ്യാന്‍ സമയം കിട്ടി എന്നു പറയുന്ന നടന്‍ തന്‍റെ പെയിന്‍റിംഗുകളുടെ ചെറു വിഡിയോയും പങ്കുവെച്ചിരിക്കുന്നു. വളര്‍ത്തുപൂച്ചയുമായി പിയാനോ വായിക്കുന്ന വിഡിയോ കുറച്ചുദിവസം മുന്‍പ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 

ഗായകന്‍ ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്ലിയും 'ഡു യുവര്‍ പാര്‍ട്ട്' ചലഞ്ചില്‍ പങ്കെടുക്കുന്നു എന്ന വിവരമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ലോക്ഡൗണ്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്ന ചലഞ്ചാണിത്. 

ഗായിക ലേഡി ഗാഗ വീട്ടില്‍ വളര്‍ത്തുനായ്ക്കളുമായി സ്വസ്ഥമായി സമയം ചെലവഴിക്കുന്ന ചിത്രം സ്വന്തം പേജിലൂടെ പങ്കുവെച്ചു. മൂന്ന് നായ്ക്കളെ ചിത്രത്തില്‍ കാണാം. 

ദി എല്ലന്‍ ഷോയുടെ അവതാരക എല്ലന്‍ ഡീജനറസ് വ്യത്യസ്തമായ പോസ്റ്റുകളിലൂടെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കൂട്ടുകാരായ മറ്റ് സെലിബ്രിറ്റികളെ വിഡിയോകോള്‍ ചെയ്ത് വിവരം തിരക്കലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പണി.മിഷേല്‍ ഒബാമയും മറ്റും ഇക്കൂട്ടത്തില്‍ വന്നു. 4000 കഷണങ്ങളുള്ള പസില്‍ കൂട്ടിയോജിപ്പിക്കുന്ന പോസ്റ്റാണ് താരം കഴിഞ്ഞദിവസം ഇട്ടത്. 

ലോക്ഡൗണ്‍കാലത്ത് പല പണികളും ചെയ്ത് സമയംകൊല്ലുകയാണ് താരങ്ങളും. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...