ശക്തിമാനും വേണം; ഇപ്പോഴത്തെ പിള്ളേർ അറിയട്ടെ ഞങ്ങളുടെ ഹീറോയെ; ചർച്ച

saakthiman-social-media
SHARE

രാജ്യം വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. ജനത്തെ വീട്ടിലിരുത്താൻ പഴയകാല സൂപ്പർ ഹിറ്റ് സീരിയലുകൾ പുന:സംപ്രേഷണം ചെയ്യണം എന്ന ആവശ്യം ഉയർന്നിരുന്നു. ഇതോടെ ദൂരദർശനിൽ മുൻപ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും കേന്ദ്രം പുന:സംപ്രേഷണം ചെയ്യാൻ ആരംഭിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു.

എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത് മറ്റൊരു ആവശ്യമാണ്.ശക്തിമാൻ എന്ന സീരിയലും പുന:സംപ്രേഷണം ചെയ്യണമെന്നാണ് ഒരു കൂട്ടരുടെ ശക്തമായ ആവശ്യം. '#Shaktiman' എന്ന ഹാഷ്ടാഗ് ട്വീറ്ററിൽ ചർച്ചയാവുകയാണ്. ഇപ്പോഴത്തെ കുട്ടികളും ഞങ്ങളുടെ ഹീറോയെ അറിയട്ടെ എന്നാണ് ചിലരുടെ കമന്റുകൾ.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...