‘മഞ്ജു മനുഷ്യപ്പറ്റുള്ള സ്ത്രീ’; ട്രാൻസ്‍‍ജെൻഡേഴ്സിന് ഭക്ഷണമെത്തിച്ച് കൈത്താങ്ങ്; വിഡിയോ

manju-new
SHARE

ട്രാൻസ്ജെൻഡേർസിന് ഭക്ഷണമെത്തിച്ച് മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ. കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് മഞ്ജു സാമ്പത്തിക സഹായം ഇവർക്കായി കൈമാറിയത്. നേരത്തെ ഫെഫ്കയിലെ ദിവസവേതന തൊഴിലാളികൾക്കായി 5 ലക്ഷം രൂപയും നടി നൽകിയിരുന്നു.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ആണ് ട്രാൻസ്ജെൻഡേഴ്സിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജു വാരിയരെ അറിയിച്ചത്. അവരുടെ അവസ്ഥ അറിഞ്ഞ ഉടന്‍ മഞ്ജു സഹായമെത്തിക്കുകയായിരുന്നു. 

‘നമ്മൾ പലപ്പോഴും നമ്മളെ മാത്രമെ കാണുന്നുള്ളു, ഒരു പക്ഷേ ചുറ്റുവട്ടവും, എന്നാൽ ഇതിനൊക്കെ അപ്പുറം എല്ലാം ത്യജിച്ച ഒരു പാട് പേര്, ഒരു നേരത്തെ ആഹാരത്തിന് മുട്ടുന്ന കാഴ്ച്ചകൾ നമ്മൾ കാണാതെ പോകരുത്, സർക്കാർ കൂടെ ഉണ്ട്, അതൊരു ആശ്വാസമാണ്, പക്ഷേ ആവശ്യ സാധനങ്ങൾ വേണ്ടുന്ന സമയത്ത് കിട്ടുക എന്നതാണ് പ്രാധാന്യം.’ രഞ്ജു പറഞ്ഞു.

മഞ്ജു വാരിയര്‍ എന്ന ഒരു മനുഷ്യ സ്നേഹി ഉടനടി പ്രവർത്തിച്ചത് കൊണ്ട് ഇത്രയും ചെയ്യാൻ പറ്റി, ഒരു സംഘടന നേതൃത്വം വകിക്കുമ്പോൾ ഉത്തരാവാദിത്യം കൂടുതലാണ്, അതു കൊണ്ട് ചില കാര്യങ്ങൾ ഗവ: ആയിട്ട് സംസാരിച്ച് തീരുമാനമാക്കാൻ ശ്രമിക്കുണ്ട്, എല്ലാം നമ്മൾ തരണം ചെയ്യണം, കാരണം ഈ ഭൂമിയുടെ അവകാശികൾ നാം ഓരോരുത്തരാണ്, ആ ഒരു ബോധം നമ്മളിൽ ഉടലെടുത്താൽ നമ്മൾ ഇതിനെ മറികടക്കും, നമ്മുടെ സർക്കാര്‍ ആണ്– രഞ്ജു പറയുന്നു.

സൂര്യ ഇഷാനാണ് ഇക്കാര്യം തന്റെ യൂട്യൂബ് പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി

സഹായിച്ച ഒരാളെക്കുറിച്ച് പറയാനാണ് ഈ വിഡിയോ എന്നായിരുന്നു സൂര്യ പറഞ്ഞത്. ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ് മഞ്ജു ചേച്ചിയെന്നും സംസ്ഥാന സർക്കാരും അതാതു ജില്ലകളിൽ തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...