ക്ലാസ്മേറ്റ്സ് വീണ്ടും; പയസും സതീശനും മുരളിയും ജോർദാനിൽ നിന്ന് സുകുവും

classmates-call
SHARE

ലോക്ഡൗണിൽ വിഡിയോ കോളുകളിൽ സൗഹൃദം പുതുക്കി ‘ക്ലാസ്മേറ്റ്സ്’ ടീം. ജോർദാനിൽ നിന്ന് സുകു ചേർന്നപ്പോൾ കൊച്ചിയിൽ നിന്നും പയസും സതീശൻ കഞ്ഞിക്കുഴിയും കോളിൽ എത്തി. മുരളി െചന്നൈയിലും.നടൻ ഇന്ദ്രജിത്ത് ആണ് ഈ ‘ക്ലാസ്മേറ്റ്സ്’ വിഡിയോ കോളിന്റെ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്. ജോർദാനിൽ നിന്നും വിഡിയോ കോളിൽ എത്തിയ പൃഥ്വിരാജിനെയും കാണാം. സെല്‍ഫ് ഐസലോഷേൻ ദിവസങ്ങൾ. ക്ലാസ്മേറ്റ്സ് വിഡിയോ കോൺഫറൻസ് കോളിൽ’- ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് കുറിച്ചു. ജയസൂര്യയും വിഡിയോ കോള്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...