കൊറോണ; കേരളമടക്കം 3 സംസ്ഥാനങ്ങൾക്ക് 1.25 കോടി നൽകി അല്ലു അർജുൻ

allu-donation
SHARE

കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം രൂപയുടെ സഹായവുമായി അല്ലു അർജുൻ. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നൽകും.

നേരത്തെ പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു. കൊറോണ ഭീഷണിയിൽ സിനിമാ ഇൻ‍ഡസ്ട്രി നിശ്ചലമായപ്പോൾ കേരളത്തിലെ ഫെഫ്ക ജീവനക്കാര്‍ക്ക് സഹായം നൽകാമെന്ന് അല്ലു പറയുകയുണ്ടായി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...