എല്ലാം മക്കൾക്ക് വേണ്ടി; കോവിഡിൽ വീണ്ടും ഒന്നിച്ച് ഹൃത്വികും സുസേനും

susuaine-26
SHARE

കോവിഡ്കാലത്തിൽ മക്കൾക്കുവേണ്ടി താത്കാലികമായി ഒന്നിച്ച് ബോളിവുഡ് താരം ഹൃത്വിക് റോഷനും മുൻഭാര്യ സുസേൻ ഖാനും. മക്കളുടെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനമെന്നും ഹൃത്വിക് ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കി. ലോക്ഡൗൺ കാലത്ത് മക്കൾക്കും തനിക്കുമൊപ്പം താമസിക്കാൻ തയ്യാറായതിന് സുസേന് താരം നന്ദിയും കുറിച്ചു.

ഇത് പ്രിയപ്പെട്ട സുസേനാണ്(എന്റെ മുൻ ഭാര്യ). തത്കാലത്തേക്ക് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത് വഴി ഞങ്ങളുടെ കുട്ടികൾ ഒരാളിൽ നിന്നും അനിശ്ചിതമായി വിച്ഛേദിക്കപ്പെടുന്നില്ല. സഹ രക്ഷാകർത്വത്തിൽ വളരെയധികം പിന്തുണയും ധാരണയും നൽകുന്നതിൽ സൂസേന് നന്ദി. ഞങ്ങൾ അവർക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികൾ പറയു' മെന്ന് സുസേന്റെ ചിത്രത്തിനൊപ്പം ഹൃത്വിക് കുറിച്ചു.

രക്ഷകർത്താവെന്ന നിലയിൽ മക്കളിൽ നിന്ന് ലോക്ഡൗൺ കാലത്ത് വേർപെട്ടിരിക്കുന്നത് ഓർക്കാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. അനിശ്ചിതത്വത്തിന്റെ ഈ കാലം മാസങ്ങൾ നീണ്ടേക്കുമെന്നറിഞ്ഞിട്ടും ലോകം ഒറ്റക്കെട്ടായി പൊരുതുന്നത് സന്തോഷകരമാണെന്നും താരം വ്യക്തമാക്കുന്നു.

കോവിഡ് കാലം എല്ലാവരുടേയും കണ്ണു തുറപ്പിക്കുന്നതാവുമെന്ന് സുസേൻ കമന്റ് ചെയ്തിട്ടുണ്ട്. ബോളിവുഡിലെ നിരവധി പ്രമുഖർ ഇരുവർക്കും ആശംസകളും സ്േനഹവും ചിത്രത്തിന് താഴെ അറിയിച്ചിട്ടുണ്ട്. 2000 ത്തിൽ വിവാഹിതരായ ഇരുവരും 2013 ൽ ബന്ധം വേർപെടുത്തുകയായിരുന്നു. ബന്ധം പിരിഞ്ഞുവെങ്കിലും നല്ല സൗഹൃദമാണ് ഇരുവരും പുലർത്തുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...