നിങ്ങള്‍ ഹീറോസ് ആണ്; കോവിഡിൽ വേണ്ട കരുതല്‍ പങ്കുവെച്ച് മുകേഷിന്റെ മകൻ

shravon-mukesh
SHARE

കോവിഡ് രോഗത്തിനെതിരെ എടുക്കേണ്ട മുൻകരുതലുകള്‍ പങ്കുവച്ച് നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനും നടനുമായ ശ്രാവണ്‍. യുഎഇയില്‍ എമര്‍ജന്‍സി ഫിസിഷ്യന്‍ ആയി ജോലി ചെയ്യുകയാണ് ശ്രാവൺ. കല്യാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. കൊറോണയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചുമാണ് വിഡിയോയിൽ സംസാരിക്കുന്നത്. 

''തൊണ്ടവേദന, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, പനി എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ മടിച്ച് നില്‍ക്കാതെ ആശുപത്രിയില്‍ കാണിക്കണമെന്ന് ശ്രാവണ്‍ പറയുന്നു. ''പുറത്തു നിന്ന് വന്നവര്‍ ഉറപ്പായും ആരോഗ്യ പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കണം. നിങ്ങള്‍ സത്യം പറഞ്ഞാല്‍ ഹീറോസ് ആണ്. വൈറസ് പടര്‍ത്താതിരിക്കാനാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്'', ശ്രാവൺ പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...