'ഞങ്ങള്‍ക്ക് പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല’; അപഹസിച്ചയാളോട് മഞ്ജിമ

manjima2
SHARE

കൊറോണക്കാലത്ത് വീട്ടിലിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച നടി മഞ്ജിമ മോഹന് നേരെ പരിഹാസം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റിനു നേരെയായിരുന്നു ഒരാൾ മോശം ഭാഷയിൽ പ്രതികരിച്ചത്. ഉടനെ തക്ക മറുപടി നൽകാൻ നടിയും മടിച്ചില്ല.

കൊറോണ വൈറസ് വ്യാപിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് ജനങ്ങള്‍ വീടിനകത്ത് തന്നെയിരിക്കാന്‍ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു മഞ്ജിമയുടെ ട്വീറ്റ്. ഇതിനാണ് ഒരാള്‍ മോശം ഭാഷയില്‍ 'വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ' എന്ന് നടിയോട് ചോദിച്ചത്.

manjima-mohan-tweet2

‘ഇപ്പോഴും നമുക്കിടയിൽ ഇത്തരം ആളുകൾ ഉണ്ട്. പലപ്പോഴും ഇത്തരം ട്വീറ്റുകൾക്ക് മറുപടി നൽകാറില്ല. ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടതിന് എനിക്ക് കിട്ടുന്ന മറുപടിയാണിത്. ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ ഇരിക്കുന്നത് ചിലര്‍ക്ക് എളുപ്പമാണെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി സഹോദരാ.. ഞങ്ങള്‍ക്കാര്‍ക്കും പണം ആകാശത്തു നിന്നും പൊട്ടി വീഴില്ല.’–മറുപടിയായി മഞ്ജിമ കുറിച്ചു. 

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും മുന്‍കരുതലുകളുമാണ് രാജ്യത്ത് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന് പൂര്‍ണ പിന്തുണയുമായി മഞ്ജു വാരിയർ ഉള്‍പ്പടെയുള്ളവര്‍ രംഗത്തു വന്നിരുന്നു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...