റോഡിന് കുറുകേ തൊഴുകയ്യോടെ പൊലീസ്; അപേക്ഷിച്ച് മമ്മൂട്ടിയും; വേണം ജാഗ്രത

mammootty-fb-post-new
SHARE

രാജ്യം പൂട്ടിയിട്ട് ഒരുമിച്ച് കൊറോണ വൈറസ് കോവിഡ് 19നെ പ്രതിരോധിക്കുമ്പോൾ, അതിനെയെല്ലാം വെറുതേയാക്കുന്ന നീക്കമാണ് ചിലർ നടത്തുന്നത്. വീട്ടിൽ തന്നെ ഇരിക്കണമെന്ന് ആവർത്തിച്ച് അഭ്യർഥിക്കുമ്പോഴും ജനം തെരുവിലേക്കിറങ്ങുന്ന കാഴ്ചയാണ്. ഇതിനെ തടയാൻ പലതരത്തിൽ പൊലീസും അധികൃതരും ശ്രമിക്കുന്നുണ്ട്. അത്തരത്തിലൊരു ചിത്രം പങ്കുവച്ച് അഭ്യർഥിക്കുകയാണ് മമ്മൂട്ടിയും. റോഡിലൂടെ പാഞ്ഞെത്തിയ വാഹനങ്ങൾക്കും പൊതുജനത്തിനും മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന ട്രാഫിക് പൊലീസുകാരുടെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 

‘ഉത്തരവാദിത്തത്തോടെ പെരുമാറൂ.’ എന്നാണ് മമ്മൂട്ടി ചിത്രം പങ്കുവച്ച് കുറിച്ചത്.

സഹികെട്ട് ലാത്തിയെടുക്കുന്ന െപാലീസുകാരുടെ വിഡിയോകളും രാജ്യത്തിന്റെ പലഭാഗത്ത് നിന്ന് പുറത്തുവരുന്നുണ്ട്. സുരക്ഷ മുൻനിർത്തി ഇത്രയൊക്കെ അപേക്ഷിച്ചിട്ടും അനാവശ്യമായി തെരുവിലറങ്ങുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും അറസ്റ്റ് അടക്കമുള്ള നിയമനടപടികളിലേക്കാണ് പൊലീസിന്റെ നീക്കം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...