വീട് ചികിത്സാകേന്ദ്രമാക്കാം; വിട്ടുതരുമെന്ന് കമലഹാസൻ; മോദിയോടും അഭ്യർഥന

Kamal Haasan
SHARE

രാജ്യത്ത് കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീട് താൽക്കാലിക ചികിത്സാകേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനൽകാൻ തയ്യാറാണെന്ന് നടൻ കമൽ ഹാസൻ. സംസ്ഥാന സർക്കാറിനോട് ഇത് സംബന്ധിച്ച് വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും താരം ആവശ്യപ്പെട്ടു. രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദിവസവേതനക്കാർക്ക് ജീവിക്കാനുള്ള ചുറ്റുപാട് ഒരുക്കി കൊടുക്കണമെന്നും കമൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

കൊറോണ ബാധിച്ച് മധുരെെയിൽ 54 കാരൻ മരിച്ചതിനെത്തുടർന്ന് തുടർന്ന് തമിഴ്നാടും കടുത്ത ജാ​ഗ്രതയിലാണ്. 

കമൽഹാസനും മകൾ ശ്രുതി ഹാസനും ശ്രുതിയുടെ അമ്മയും കമലിന്റെ മുൻ ഭാര്യയുമായ സരികയും വ്യത്യസ്ത വീടുകളിൽ ഐസൊലേഷനിലാണ്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...