ഹിറ്റായി സദാനന്ദനും വനജയും; കോവിഡ് കാലത്ത് ഫെഫ്കയുടെ ചെറുസിനിമ ദൗത്യം

shortfilm-fefka
SHARE

ആയിരം വാക്കുകളേക്കാൾ ശക്തി ഒരു ദൃശ്യത്തിനുണ്ട്. അതിന്റെ തെളിവാണ് ഫെഫ്കയുടെയും ഐയാമിന്റെയും (Indian Ad film makers) അമ്മയുടെയും കൂട്ടായ്മയിൽ ഈ കോവിഡ് കാലത്ത് പുറത്തിറക്കുന്ന 9 ഷോട്ട് ഫിലിമുകൾ. കൊറന്റ്വയിന്റെയും ഐസൊലേഷന്റെയും ലോക്ക്ഡൗണിന്റെയും കാലത്ത് മലയാളി എങ്ങനെ പെരുമാറണമെന്ന് കാണിച്ചുകൊടുക്കുകയാണ് ഈ ഷോട്ട് ഫിലിമുകൾ.

ഇതുവരെ ഇറങ്ങിയ രണ്ട് ഷോട്ട്ഫിലിമുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വണ്ടർ വുമൺ വനജ, സൂപ്പർമാൻ സദാനന്ദൻ എന്നീ രണ്ട് ചിത്രങ്ങളാണ് ഫെഫ്കയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത്. 

ലോക്ഡൗണിനെ തുടർന്ന് ജോലിക്ക് വരാൻ സാധിക്കാത്ത വീട്ടുജോലിക്കാരിക്ക് മുൻകൂറായി ശമ്പളം നൽകുന്ന അഡ്വക്കേറ്റ് വനജയും, നാട്ടിൽ എത്തിയിട്ടും അനന്തരവളുടെ വിവാഹത്തിന് പങ്കെടുക്കാതെ സ്വയം ഐസൊലേഷനിൽ പോയ സദാനന്ദനും ജനങ്ങൾക്ക് മാതൃകയാണ്. മഞ്ജുവാര്യരാണ് വിവരണം. ഈ ചെറുസിനിമാദൗത്യത്തെക്കുറിച്ച് ഫെഫ്കയുടെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാളായ സംവിധായകൻ അരുൺഗോപി മനോരമന്യൂസിനോട് സംസാരിക്കുന്നു.

കലാകാരന്മാർ സാമൂഹികപ്രതിബന്ധത തെളിയിക്കേണ്ട അവസരം കൂടിയാണിത്. അത് ഞങ്ങളുടെ കടമയാണ്. ജനങ്ങളെ ബോധവത്കരിക്കാൻ ഞങ്ങൾക്ക് അറിയാവുന്ന മാർഗം ഇതാണ്. നമ്മൾ ഇപ്പോൾ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ മലയാളി എങ്ങനെയായിരിക്കണം,  എങ്ങനെ പെരുമാറണമെന്ന് ഈ ഹ്രസ്വചിത്രങ്ങളിലൂടെ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. കേവലം രണ്ട് ദിവസം കൊണ്ടാണ് ഷൂട്ടിങ്ങും എഡിറ്റിങ്ങും എല്ലാം പൂർത്തിയാക്കിയത്. വലിയൊരു ടീം വർക്കിന്റെ വിജയം കൂടിയാണിത്. ഷൂട്ടിങ്ങിന് നിയന്ത്രണമുള്ളതിന് സർക്കാരിന്റെ അനുമതി നേടിയിരുന്നു. സാമൂഹികപ്രസക്തിയുള്ള വിഷയമായതുകൊണ്ട് സർക്കാരിന്റെ ഭാഗത്തുനിന്നും പൂർണ്ണപിന്തുണ ലഭിച്ചു. 

ചെറിയ യൂണിറ്റുകളായി തിരിഞ്ഞായിരുന്നു ഷൂട്ടിങ്ങ്. കലക്ടറുടെ അനുവാദം മുൻകൂർ വാങ്ങിയതിനാൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പ്രതിഫലം ഇല്ലാതെയാണ് എല്ലാവരും സഹകരിച്ചത്. - അരുൺ ഗോപി പറഞ്ഞു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...