ദിവസവേതനക്കാരുടെ വേദന അറിഞ്ഞ് സൂര്യ; പത്തുലക്ഷം നൽകി താരകുടുംബം; മാതൃക

surya-karthi-siva-help
SHARE

ദിവസക്കൂലിക്ക് ജോലി ചെയ്ത് കുടുംബം നോക്കുന്നവരെ കൂടി കരുതുന്നതാവണം പ്രതിരോധമെന്ന മമ്മൂട്ടിയുടെ ആഹ്വാനം കേരളത്തിന് പുറത്തും ചർച്ചയാവുകയാണ്. സിനിമാ ചിത്രീകരണം അടക്കം നിർത്തി വച്ച തമിഴ്നാട്ടിൽ സിനിമാ മേഖലയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നടൻമാരായ സൂര്യയും കാർത്തിയും അച്ഛൻ ശിവകുമാറും രംഗത്തെത്തി. പത്തുലക്ഷം രൂപയാണ് ഇതിനായി കുടുംബം നൽകിയത്.

ദിവസവേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് നൽകാൻ ഈ തുക ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്കാണ് താരങ്ങൾ കൈമാറിയത്. ഉപജീവനമാര്‍ഗം ഇല്ലാതായ തൊഴിലാളികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി ഫെഫ്‌സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരകുടുംബം സഹായവുമായെത്തിയത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...