'സ്വർഗം വീട്ടിൽ തന്നെ; സുരക്ഷിതരാകാം'; മകനൊപ്പം ചാക്കോച്ചൻ; ചിത്രം വൈറൽ

chokochan-post
SHARE

കോവിഡ് 19 വ്യാപകമാകുന്നതോടെ സുരക്ഷിതമാർഗങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യപ്രവർത്തകരും സർക്കാരും നമ്മോട് ആവർത്തിച്ച് പറയുന്നുണ്ട്. വീടുകളിൽത്തന്നെ പരമാവധി കഴിയാനും ശുചിത്വം പാലിക്കാനും തുടരെ നമുക്ക് നിർദ്ദേശങ്ങൾ ലഭിക്കുന്നുമുണ്ട്. നിരവധിയാളുകൾ ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് സമൂഹികമാധ്യമങ്ങളിലൂടെ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. 

സിനിമ ഷൂട്ടിങ്ങുകളും മറ്റ് പരിപാടികളും നിർത്തിയതോടെ താരങ്ങളും വീടിനുള്ളിൽ തന്നെയാണ്. വീടുകളിൽ കഴിയുന്ന താരങ്ങളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇത്തരത്തിൽ നടന്‍ കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രവും കുറിപ്പും ശ്രദ്ദേയമാകുകയാണ്.

ചാക്കാച്ചൻ മകന്‍ ഇസഹാക്കിന്റെ ഒരു ക്യൂട്ട് ചിത്രത്തോടൊപ്പമാണ് സുരക്ഷയെ കുറിച്ച് കുറിക്കുന്നത്. കളിപ്പാട്ടങ്ങളുടെ ഇടയില്‍ പുറംതിരിഞ്ഞിരുക്കുകയാണ് ഇസക്കുട്ടൻ. 'സ്വർഗം വീട്ടിൽ തന്നെ നിർമിക്കാം. ഭൂമിയിൽ സ്വർഗം പണിയാം. സുരക്ഷിതരായി ഇരിക്കൂ.' എന്നാണ് ഇസക്കുട്ടനൊപ്പം ചാക്കോച്ചൻ പറയുന്നത്. നിരവധിപേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...