എല്ലാവരും സുരക്ഷിതരായിരിക്കൂ; ഞാനും ക്വറന്റീനിൽ; ആരാധകരോട് പ്രഭാസ്

prabhas-22
SHARE

വിദേശത്തെ ഷൂട്ടിങ് കഴിഞ്ഞെത്തിയ തെലുങ്ക് സൂപ്പർ താരം പ്രഭാസ് സ്വയം ക്വറന്റൈനിൽ. ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് താരം ക്വറന്റൈനിൽ പ്രവേശിച്ചത്.  എല്ലാവരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് താരം സ്വയം തീരുമാനമെടുത്തത്.

ജോർജിയയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. കെ.കെ.രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക. പൂജയും ക്വറന്റൈനിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...