വ്യാപനം തടയാം‍; ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് മമ്മൂട്ടിയും മോഹന്‍ലാലും: വിഡിയോ

mammootty-mohanlal
SHARE

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത്, സംസ്ഥാനം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത ജനതാ കർഫ്യൂവിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പർ താരങ്ങളും. മമ്മൂട്ടിയും മോഹൻലാലും കർഫ്യുവിനെ പിന്തുണച്ച് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 

നമ്മൾ ആരും സുരക്ഷിതരല്ലെന്നും എന്നാൽ ഇപ്പോൾ ശ്രമിച്ചാൽ വൈറസ് വ്യാപനത്തെ തടയാൻ സാധിക്കുമെന്നുമാണ് മമ്മൂട്ടി പറയുന്നത്. മറ്റെല്ലാം മാറ്റിവച്ച് മാർച്ച് 22–ന് നമുക്കെല്ലാവർക്കും വീട്ടിലൊതുങ്ങാമെന്നും അതുവഴി ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാമെന്നാണ് മോഹൻലാല്‍ പറയുന്നത്. ജനങ്ങളെ ഇരുവരും ജനതാ കർഫ്യൂവിലേക്ക് ക്ഷണിക്കുകയാണ് വിഡിയോയിലൂടെ.

'വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ ഇപ്പോള്‍ നമുക്ക് തടയാന്‍ സാധിക്കും. ഈ വൈറസിന്റെ വ്യാപനത്തെ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട്. നിങ്ങളുടെ കൂടെ. നമുക്ക് ഒന്നിച്ചു നില്‍ക്കാം. ഇതൊരു കരുതലാണ്, സുരക്ഷക്ക് വേണ്ടിയുള്ള കരുതല്‍'. മമ്മൂട്ടി പറഞ്ഞു. വിഡിയോ കാണാം:

ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് 19 ഇന്ത്യയിൽ അതിന്റെ അടുത്ത ഘട്ടത്തിന്റെ പടിവാതിൽക്കലാണ്. സമൂഹ വ്യാപനം എന്ന മാരക ഘട്ടം നമുക്ക് ഒറ്റക്കെട്ടായി മറികടന്നേ പറ്റൂ. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാക്കാൻ മാർച്ച് 22–ന് കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നൽകി കഴിഞ്ഞു. രാവിലെ 7 മണി മുതൽ രാത്രി 9 വരെ വീടിന് പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രതാ കർഫ്യൂവിൽ പങ്കു ചേരാം. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകള്‍ അനുസരിച്ച് നമുക്കെല്ലാവർക്കും വീട്ടിലൊതുങ്ങാമെന്നും അതുവഴി ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്നും  കർഫ്യൂവിലേക്ക് ക്ഷണിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. വിഡിയോ കാണാം:

ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടി മഞ്ജു വാര്യരും ഫെയ്സ്ബുക്ക് വിഡിയോ പങ്കുവച്ചു. സർക്കാരുകൾ പറയുന്ന എല്ലാ മുൻ കരുതലുകളും അനു‌സരിക്കാമെന്നും ഒരേ മനസ്സോടെ ഒന്നിച്ചു നിൽക്കാമെന്നും മഞ്ജു പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...