8 ദിവസമായി നിരീക്ഷണത്തിൽ; ക്വാറന്റീൻ അനുഭവം പറഞ്ഞ് പ്രിയങ്ക ചോപ്ര‌

priyanka-chopra-coid
SHARE

കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് നടി പ്രിയങ്ക ചോപ്ര വീട്ടുനിരീക്ഷണത്തിൽ. ക്വാറന്റീൻ അനുഭവ പങ്കുവെച്ച‍ുകൊണ്ട് നടി ലൈവിലെത്തി. എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരു ഹലോ പറയാൻ വന്നതാണെന്നും പ്രിയങ്ക പറഞ്ഞു.

‌''ക്വാറന്റീൻ രസകരമായ അനുഭവമാണ്. നമ്മുടെ ജീവിതങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞ ദിവസങ്ങളാണിത്. ഇത് സിനിമയല്ല, ജീവിതമാണ്. നിക്കും ഞാനും കഴിഞ്ഞ ഒരാഴ്ചയായി വീടിനകത്താണ്. ഇത് എട്ടാമത്തെ ദിവസമാണ്. വളരെ തിരക്കുള്ള ഷെഡ്യൂളുകൾ ഉള്ളവരായിരുന്നു ഞങ്ങൾ. എല്ലാം പെട്ടെന്ന് ഇല്ലാതായി. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. ഒരുപക്ഷേ നിങ്ങൾ എല്ലാവർക്കും അങ്ങനെ തന്നെയായിരക്കും'', പ്രിയങ്ക ട്വീറ്റ് ചെയ്തു. 

കോവിഡിനെതിരെ മുൻകരുതൽ എടുക്കുന്നതിനെപ്പറ്റിയും പ്രിയങ്ക വിഡിയോയിൽ സംസാരിക്കുന്നുണ്ട്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...