സുരക്ഷിതത്വം തോന്നിയത് കേരളത്തിലെത്തിയപ്പോൾ; വിമർശിക്കാനുള്ള സമയമല്ല: ഗായത്രി അരുൺ

gayathri-arun
SHARE

കോവിഡ് 19 നോട് ലോകം മുഴുവൻ പോരാടുമ്പോള്‍ സ്വന്തം നാട്ടിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവെച്ച് നടി ഗായത്രി അരുണ്‍. വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച്  നില്‍ക്കേണ്ട സമയമാണ് ഇതെന്നും നടി പറഞ്ഞു.

''ഞാന്‍ രണ്ടാഴ്ചയായി ഉത്തരേന്ത്യന്‍ യാത്രയിലായിരുന്നു. എന്നാല്‍ കേരളത്തിലെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍  സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നത്. മറ്റൊരു വിമാനത്താവളത്തിലും ഇത്തരത്തിലുള്ള ഒരു സ്‌ക്രീനിങ് കാണാന്‍ കഴിഞ്ഞില്ല. കേരളത്തിലെത്തിയപ്പോളാണ് സുരക്ഷിതയാണ് എന്ന തോന്നലുണ്ടായത്. നിങ്ങള്‍ ആരോഗ്യവകുപ്പിനോ സര്‍ക്കാരിനോ എതിരായ എന്തെങ്കിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെങ്കില്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ അറിയാത്തതിനാലാണ്.

തീര്‍ച്ചയായും ഇത് വിമര്‍ശനത്തിനുള്ള സമയമല്ല, ഒരുമിച്ച്  നില്‍ക്കേണ്ട സമയമാണ്. പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ നമ്മള്‍മാത്രം ആരോഗ്യവാന്മാരായിരുന്നിട്ട് കാര്യമില്ല, സഹജീവികളും സുരക്ഷിതരാണെന്ന് ഉറപ്പിക്കണം. അത് ഏതൊരു പൗരന്റേയും ഉത്തരവാദിത്തമാണ്'' ഗായത്രി ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...