കോവിഡ് ഭീതി; കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റി വച്ചു

canne-20
SHARE

ലോകമെങ്ങും കോവിഡിന്റെ പിടിയിൽ അമർന്നതോടെ ഇക്കൊല്ലത്തെ കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റിവയ്ക്കുന്നതായി സംഘാടകർ അറിയിച്ചു.

ലോകത്തിലേക്കും ഏറ്റവും വലിയ ചലച്ചിത്രോൽസവമായ കാൻ മെയ് 12–23 തിയതികളിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. നിലവിലെ സാമൂഹിക സാഹചര്യങ്ങളിൽ പുതിയ തിയതി പ്രഖ്യാപിക്കുക സാധ്യമല്ലെന്നും ജൂൺ അവസാനം വരെ ഫെസ്റ്റിവൽ മാറ്റി വയ്ക്കുന്നുവെന്നുമാണ് സംഘാടകർ വ്യക്തമാക്കിയത്.

കോവിഡ് ബാധിച്ച് ചികിൽസയിലായിരിക്കുന്നവർക്കും പ്രതിരോധ നടപടികളുടെ ഭാഗമായി ഐസൊലേഷനിൽ കഴിയുന്നവർക്കും സംഘാടക സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പിടിമുറുക്കിയതോടെ ഫ്രാൻസ് ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. മരണ സംഖ്യകുറയ്ക്കുന്നതിനൊപ്പം വ്യാപനം തടയുകയെന്ന ശ്രമകരമായ ദൗത്യത്തിലാണ് ഫ്രഞ്ച് സർക്കാരും ആരോഗ്യപ്രവർത്തകരും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...