ലോകത്തെ കരയിച്ച ക്വാഡൻ കേരളത്തിലേക്ക്; വഴിയൊരുക്കി ഗിന്നസ് പക്രു

pakru-new-fb-post
SHARE

പൊക്കക്കുറവിന്റെ പേരില്‍ അപഹാസങ്ങള്‍ നേരിട്ട് ലോക പ്രശസ്തനായ ക്വാഡൻ ബെയിൽസ് മലയാള സിനിമയിലേയ്ക്ക്. നടന്‍ ഗിന്നസ് പക്രുവാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ജാനകി എന്ന സിനിമയിലൂടെയാണ് ക്വാഡന്‍ മലയാളത്തില്‍ എത്തുക. ബോഡിഷെയ്മിങ്ങിനെ കുറിച്ച് പറയുന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്വാഡനുമായി ബന്ധപ്പെട്ടു കഴിഞ്ഞു. ‘ക്വാഡന് മലയാള സിനിമയിൽ അവസരം. കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കാണുന്നു. 'സ്വാഗതം.’പക്രു കുറിച്ചു.

ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വിഡിയോ വൈറലായിരുന്നു. ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തില്‍ നിന്ന് നടന്‍ ഗിന്നസ് പക്രുവും ആശ്വാസവാക്കുകളുമായി രംഗത്തു വന്നിരുന്നു.

നിന്നെ പോലെ ഈ ചേട്ടനും ഒരുപാട് കരഞ്ഞിട്ടുണ്ട് അനിയാ എന്ന പക്രുവിന്റെ വാക്കുകള്‍ ക്വാഡനും കേട്ടു. തന്റെ നന്ദി ക്വാഡന്‍ പക്രുവിനെ അറിയിച്ചു, ഒപ്പം തന്റെ ഒരു ആഗ്രഹവും ക്വാ‍ഡന്‍ തുറന്നു പറഞ്ഞു, പക്രുവിനെ പോലെ തനിക്കുമൊരു നടനാകണം. ആ ആഗ്രഹമാണ് ഇപ്പോൾ സാധ്യമാകുന്നതും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...