ആടുജീവിതത്തിലെ ഒമാൻ നടൻ ഹോം ക്വാറന്റീനിൽ; പൃഥ്വിരാജും കൂട്ടരും സുരക്ഷിതർ

aadujeevitham-actor
SHARE

ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാൻ നടൻ ഹോം ക്വാറന്‍റീനിൽ. ഒമാനിലെ പ്രമുഖ നടൻ ഡോ. താലിബ് അൽ ബാദുഷിയാണ് നീരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇദ്ദേഹം ഹോട്ടലിൽ ഹോം ക്വാറന്റീനിൽ കഴിയുന്നത്. എന്നാല്‍ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കി.

കോവിഡ് ഭീതിയെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിൽ വിദേശത്തുനിന്ന് എത്തുന്നവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ വയ്ക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്. താലിബിന്റെ പരിഭാഷ സഹായി, യുഎഇയിൽ നിന്നുള്ള മറ്റൊരു നടൻ എന്നിവരും നിരീക്ഷണത്തിലാണ്.

അദ്ദേഹം ഉൾപ്പെടാത്ത സീനുകള​ുടെ ചിത്രീകരണം പുരോഗമിക്കുന്നുണ്ട്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകൻ. ജോർദാനിൽ മുൻകരുതൽ നടപടിയുടെ ഭാഗമായുള്ള നിരീക്ഷണത്തിലാണെന്നും ‘ആടുജീവിതം’ എന്ന സിനിമയുടെ ഭാഗമായി എത്തിയതാണ് താനെന്നും ഡോ. താലിബ് രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.  സിനിമയുടെ ചിത്രീകരണം വാദി റും എന്ന മരുഭൂമി മേഖലയിൽ പുരോഗമിക്കുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

മാർച്ച് ആദ്യ ആഴ്ചയാണ് ‘ആടുജീവിത’ത്തി​​​െൻറ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിൽ തുടങ്ങിയത്. ‘ആടുജീവിത’വുമായി ബന്ധപ്പെട്ട ആളുകൾ മാത്രമേ സ്ഥലത്ത് ഉള്ളതെന്നും അണിയറ പ്രവർത്തകർ വ്യക്​തമാക്കി.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...