‘ഇതാണ് അയാളുടെ മുഖം’; അശ്ലീലദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവാവിനെതിരെ നമിത

namitha-social-media
SHARE

അശ്ലീലദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട് നമിത. ഇന്‍സ്റ്റാഗ്രാമില്‍ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ടാണ് നമിത രംഗത്ത് വന്നത്. ഒട്ടേറെ പേരാണ് താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. 

നമിതയുടെ കുറിപ്പ് വായിക്കാം:

‘വൃത്തികെട്ട മനസാണ് ഇയാളുടേത്. എന്റെ അക്കൗണ്ടിൽ നേരിട്ട് മെസേജ് അയച്ചിരിക്കുന്നു. ഹായ് ഐറ്റം, എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഞാന്‍ ചോദിച്ചു. അപ്പോള്‍ ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് ഭീഷണി. എന്റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല.

‘ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്പോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ.’- നമിത കുറിച്ചു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...