‘ഞാൻ അങ്ങനെ മിണ്ടാതിരുന്ന ആളല്ല’; വൈറസിലെ കഥാപാത്രത്തോടുള്ള വിമര്‍ശനം: വിഡിയോ

shailaja-18
SHARE

വൈറസ് സിനിമയിലെ പോലെ യോഗങ്ങളിൽ മിണ്ടാതിരുന്നയാളല്ല താനെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചിത്രത്തെ സംബന്ധിച്ച വിമർശനങ്ങൾ സംവിധായകന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തെന്ന് മന്ത്രി മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിൽ പറഞ്ഞു.

വൈറസ് സിനിമയെ കുറിച്ച് എനിക്ക് ചില വിമർശനങ്ങളുണ്ടായിരുന്നു. കാരണം മീറ്റിങുകളിലൊക്കെ അനങ്ങാതിരുന്ന ആളല്ല ഞാൻ. ആഷിഖിനോട് ഞാൻ പറഞ്ഞു ' ആഷീ, ഞാനങ്ങനെ നിസംഗയായി, ഇനിയെന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞിരുന്ന ആളല്ല.. എന്റെ കോലം ഉള്ളത് കൊണ്ടാണ് ഞാൻ വിളിച്ചത്'  ആഷിഖ് എന്നോട് പറഞ്ഞത് സിനിമയിൽ എടുത്തത് വൈകാരിക തലമാണ്. മറ്റേത് സയന്റിഫിക് തലവും. മിനിസ്റ്ററെ സംബന്ധിച്ചടുത്തോളം വൈകാരിക തലമില്ല. പക്ഷേ സിനിമയ്ക്കുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

സിനിമയിൽ ആരോഗ്യമന്ത്രിയെ പുകഴ്ത്തുകയും മുഖ്യമന്ത്രിയെക്കുറിച്ച് പരാമർശം പോലുമില്ല എന്നും ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും ടീച്ചര്‍ വ്യക്തതയോടെ അഭിമുഖത്തില്‍ മറുപടി പറയുന്നു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...