ഇത്തവണ 2255 അല്ല 2020; ഇഷ്ടനമ്പർ മാറ്റി മോഹൻലാൽ

lal-car-new-number
SHARE

ഇത്തവണ 2255 അല്ല 2020 ആണ് മോഹൻലാലിന്റെ വാഹനത്തിന്റെ നമ്പർ. ആരാധകരുടെ മനസിൽ ഇടം നേടിയ ഇഷ്ടനമ്പർ ഒഴിവാക്കിയാണ് അദ്ദേഹം 2020 എന്ന നമ്പർ വാഹനത്തിനായി സ്വന്തമാക്കിയത്. ടൊയോട്ടയുടെ വെല്‍ഫയറിനെ താരം സ്വന്തമാക്കിയതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. KL 07 CU 2020 എന്നാണ് കാറിന്റെ നമ്പർ.

79.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യയിലെത്തുന്നത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

യാത്രാസുഖത്തിനും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി നിര്‍മിച്ചിരിക്കുന്ന വെല്‍ഫയര്‍ വിവിധ സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്‌ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് സോണ്‍ എസി,  360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. പിന്നിലെ യാത്രക്കാര്‍ക്കായി റൂഫില്‍ ഉറപ്പിച്ച 13 ഇഞ്ച് റിയര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം. ജെബിഎല്ലിന്റെ 17 സ്പീക്കറുകള്‍ എന്നിവുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...